Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൗണ്ടി ദുർഹാം : ജനിച്ച് ഒരു മിനിറ്റിനുള്ളിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയയായ കുഞ്ഞിന് ഗിന്നസ് റെക്കാർഡ്. യൂറോപ്പ് സ്വദേശികളായ ഫേ- മൈക്കൽ ദന്പതികളുടെ മകളായ ചാനേൽ മുരീഷ് എന്ന ഒരു വയസുകാരിക്കാണ് ഈ അംഗീകാരം. കഴിഞ്ഞ ഏപ്രിലില്‍ ന്യൂകാസില്‍സ് ഫ്രീമാന്‍ ആശുപത്രിയിലാണ് ചാനേല്‍ ജനിച്ചത്. എന്നാല്‍ ഹൃദയത്തിന് പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് കുഞ്ഞിനെ നശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് നിര്‍ദേശിച്ചു. തയ്യാറാകാത്ത മാതാപിതാക്കള്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാരോട് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്ത നിമിഷം തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വേണ്ട ഏര്‍പാടുകള്‍ ചെയ്തു.ഇതിന് ശേഷം രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ പത്തോളം ശസ്ത്രക്രിയകള്‍ കൂടി കുഞ്ഞിന് നടത്തേണ്ടതായി വന്നിട്ടുണ്ട്.
–
–
–
Leave a Reply