Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: തടി കുറക്കാനായി അമിതമായി മരുന്നുകൾ കഴിച്ച യുവതി ആരോഗ്യം ക്ഷയിച്ച് അത്യാസന്ന നിലയിലായി. കെന്റ് സ്വദേശിയായ ആംബര്‍ ഗേളിംഗ് (20 )എന്ന പെണ്‍കുയാണ് അത്യാസന്ന നിലയിലായത്. തടി കൂടുതലാണെന്ന കളിയാക്കല്‍ സഹിക്കാനാവാതായതോടെ പെണ്‍കുട്ടി തടി കുറയ്ക്കാനുള്ള വഴികള്‍ തേടുകയായിരുന്നു. അങ്ങനെയാണ് മരുന്ന് പരീക്ഷണം നടത്തിയത്. മരുന്ന് ഇപയോഗം തുടങ്ങിയതോടെ ഭക്ഷണം കഴിക്കാനാവാത്ത അവസ്ഥയിലായ പെണ്‍കുട്ടി അവശയായിവുകയായിരുന്നു.57 കിലോ ഉണ്ടായിരുന്ന ഈ പെണ്‍കുട്ടി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് 25 കിലോ ആയി ചുരുങ്ങുകയായിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതില്‍ പ്രശ്‌നമുണ്ടാവുകയും ഉദര രോഗങ്ങള്‍ കലശലാവുകയും ചെയ്തത്. തൊലിയുടെ നിറവും മാറി. പെണ്‍കുട്ടിയുടെ മാറ്റം ശ്രദ്ധയില്‍പെട്ട കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.അഞ്ചു മാസം നീണ്ട ചികില്‍സയ്ക്ക് ഒടുവില്‍ പെണ്‍കുട്ടിയുടെ ഭാരം 50 കിലോയോളമായി. തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. വ്യായാമവും ഡയറ്റും മാത്രം കൊണ്ട് കാര്യമില്ല എന്ന് തോന്നിയപ്പോഴാണ് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതെന്ന് ആംബര്‍ പറഞ്ഞു. Dintirophenol അടങ്ങിയ ഗുളികകള്‍ കഴിക്കുന്നതിനൊപ്പം കഠിനമായ വ്യായാമവും ഡയറ്റിംഗും ആരംഭിച്ചു. തെരുവുകടകളില്‍നിന്നുള്ള ഗുളികകളും കഴിച്ചു. എല്ലാം ഒന്നിച്ചായപ്പോള്‍ തടി കുത്തനെ കുറയുകയായിരുന്നു.തന്റെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാവരുതെന്നാണ് സമപ്രായക്കാരോട് ആംബര്‍ പറയുന്നത്.
Leave a Reply