Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 3:57 pm

Menu

Published on August 20, 2015 at 4:47 pm

ചിക്കന്‍ പോക്‌സിന് എങ്ങനെ ആ പേരു വന്നു?

chickenpox

ചിക്കന്‍ പോക്‌സ് ഉള്ളവര്‍ക്ക് ചിക്കന്‍ കഴിക്കാമോ? ചിക്കന്‍ കഴിച്ചാല്‍ ചിക്കന്‍ പോക്‌സ് വരുമോ? ചിക്കനുണ്ടാകുന്ന കുരു എന്നതുകൊണ്ടാണോ ചിക്കന്‍ പോക്‌സിനെ അങ്ങനെ വിളിക്കുന്നത്? പലര്‍ക്കും ഉണ്ടാകുന്ന സംശയങ്ങളാണിത്. എന്നാല്‍ അതിനുള്ള ഉത്തരം ഇതാ. ചിക്കനുണ്ടാകുന്ന കുരു എന്നര്‍ത്ഥത്തിലല്ല ചിക്കന്‍പോക്‌സ് എന്ന രോഗം അറിയപ്പെടുന്നത്. ഇത് വൈറസ് മൂലം പകരുന്ന ഒരു രോഗമാണ്. വാരിസെല്ല വൈറസാണ് ചിക്കന്‍ പോക്‌സ് പടരാന്‍ കാരണം. എന്നാല്‍ ഇതിന് ചിക്കന്‍പോക്‌സ് എന്ന് അറിയപ്പെടുന്നതിനുള്ള കാരണം ആരോഗ്യ രംഗത്തെ പല വിദഗ്ദ്ധര്‍ക്കും അറിയില്ല എന്നതാണ് വാസ്‌തവം. പല കാരണം കൊണ്ടാണ് ചിക്കന്‍പോക്‌സ് എന്ന പേര് വന്നിട്ടുള്ളത്.

കോഴി കൊത്തുമ്പോള്‍ ഉണ്ടാകുന്ന പാടിന് സമാനമാണ് ചിക്കന്‍പോക്സ് വരുന്നവര്‍ക്ക് ശരീരത്തിലുണ്ടാകുന്ന പാട് എന്നതുകൊണ്ടാണ് ഈ പേര് വന്നിട്ടുള്ളതെന്നാണ് ചിലര്‍ പറയുന്നത്.

ചിക്കന്‍പോക്‌സ് വരുന്നവരുടെ ശരീരത്തുണ്ടാകുന്ന ചുവന്ന പാട് കാഴ്‌ചയില്‍ ചിക്ക്പീസ് എന്നറിയപ്പെടുന്ന വെള്ളക്കടലയ്‌ക്ക് സമാനമാണ്. അതുകൊണ്ട് ചിക്കന്‍പോക്സ് എന്ന പേര് വന്നതാകാമെന്നാണ് മറ്റുചിലര്‍ പറയുന്നത്.

അസുഖങ്ങളുമായി ബന്ധപ്പെടുത്തി ചിക്കന്റെ പേര് പതിവായി പറയുന്നതുകൊണ്ടാണ് ഈ പേര് വന്നതെന്ന് മറ്റൊരു വാദവും നിലവിലുണ്ട്.

ചൊറിച്ചില്‍ എന്നര്‍ത്ഥം വരുന്ന പഴയ ഇംഗ്ലീഷ് വാക്കാണ് ജിക്കന്‍. ഇത് ചിക്കന്‍ ആണെന്ന് തെറ്റിദ്ധരിച്ചാകാം ചിക്കന്‍പോക്‌സ് എന്ന പേര് നല്‍കിയതെന്നും വാദമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News