Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്: കാന്‍സറിനെ ചുട്ടുകൊല്ലാന്‍ ശ്രമിക്കുകയാണ് ചൈനക്കാരനായ ഈ യുവാവ്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ യുന്‍ലോങ്ങ് ഗ്രാമത്തിലുളള ജിയ ബിനൂയി എന്ന 25 കാരനായ യുവാവാണ് ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്.രണ്ടു കൊല്ലം മുമ്പാണ് ബിനൂയിക്ക് രക്താര്‍ബുദമാണെന്നു കണ്ടെത്തിയത്. 55,000 പൗണ്ട് (ഏകദേശം 50 ലക്ഷം രൂപ) ചെലവാക്കി ഒരുതവണ ഇയാള്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നാണ് ഇത്രയും വലിയ തുക കണ്ടെത്താന്‍ നിര്‍ധനരായ ആ കര്‍ഷകകുടുംബത്തെ സഹായിച്ചത്. എന്നാല്‍ ചികിത്സ വിജയിച്ചില്ല എന്നു മാത്രമല്ല ഇത് ഇയാളെ കടക്കെണിയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്.തുടർന്നുള്ള ചികിത്സയ്ക്ക് പണമില്ലാതാവുകയും ചെയ്തു.. അങ്ങനെയിരിക്കെയാണ് കാൻസർ കോശങ്ങൾ ചൂടിൽ നശിച്ചു പോകുമെന്ന ബിനൂയി ഒരു പുസ്തകത്തില്‍ വായിച്ചറിയുന്നത്. തുടർന്ന് അതിനെപ്പറ്റി കൂടുതൽ പഠിച്ചു. അതോടെയാണ് പുതിയൊരു ചികിത്സാരീതി നടപ്പാക്കിനോക്കാൻ ബിനൂയി തീരുമാനിച്ചത്.കാൻസർ കോശങ്ങളെ ചുട്ടുകൊല്ലാനായി, ഹോട്ടലുകളിലും മറ്റും മാംസം പൊരിച്ചെടുക്കുന്നതു പോലെ ഒരു സംവിധാനമുണ്ടാക്കുകയാണ് ആദ്യം ചെയ്തത്. ഇഷ്‌ടികയിൽ രണ്ട് തൂണുകൾ കെട്ടിയുണ്ടാക്കി അതിനുമുകളിൽ തടിക്കഷണങ്ങൾ നിരത്തിയതിനുശേഷം താഴെ തീയിടും. നല്ല ചൂട് വരുന്നതോടെ തൂണിനു മുകളിലെ തടികഷണത്തിൽ കയറിക്കിടന്ന് ചൂട് ശരീരത്തിൽ ഏൽപ്പിക്കുകയാണ് ബിനൂയിയുടെ രീതി. ഇതിലൂടെ രോഗം പമ്പകടത്താനാവും എന്നുതന്നെയാണ് അയാൾ കരുതുന്നത്. ഉടൻതന്നെ പരിശോധനയ്ക്ക് വിധേയനാകുന്നുണ്ട്. അതുകഴിഞ്ഞാൽ മാത്രമേ എന്തെങ്കിലും പറയാനാവൂ.കാൻസർ രോഗത്തിനെതിരെ ഒറ്റയാൾ പോരാട്ടം നയിക്കുന്ന ബിനൂയി കഴിഞ്ഞ വർഷമാണ് തന്റെ സുഹൃത്തിനെ ജീവിതപങ്കാളിയാക്കിയത്.ഈ പരീക്ഷണത്തിൽ ഭാര്യയുടെ പൂർണ പിന്തുണയും ഇയാൾക്കുണ്ട്.
–
–
Leave a Reply