Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:52 am

Menu

Published on October 17, 2016 at 3:54 pm

പാകിസ്താനില്‍ നിന്നുള്ള 153 പ്രാവുകൾ കശ്‍മീരിൽ പിടിയിൽ;ലക്ഷ്യം ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപ്പണി..?

cid-begins-probe-to-decide-whether-153-pigeons-seized-in-kashmir-are-spies-or-not

കശ്മീർ: പാക്കിസ്ഥാൻ ചാരവൃത്തിക്ക് വേണ്ടി അയച്ചെന്ന് കരുതപ്പെടുന്ന പ്രാവുകളെ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കശ്മീരിലെ പുല്‍വാമിലേക്ക് കടത്താന്‍ ശ്രമിച്ച 153 പ്രാവുകളെയാണ് പിടികൂടിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പ്രാവുകള്‍ക്ക് പിങ്ക് നിറം കൊടുത്തിരുന്നു. പ്രാവുകളുടെ കാലുകളില്‍ കാന്തിക വളയങ്ങളും കണ്ടെത്തി. പെട്ടികളില്‍ പൂട്ടിയ നിലയില്‍ ആയിരുന്നു പ്രാവുകളെ കടത്താന്‍ ശ്രമിച്ചത്.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമ പ്രകാരം ആണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴ ഈടാക്കി പ്രതികളെ വിട്ടയച്ചു. പാക് ചാരസംഘടനയായ ഐഎസ്‌ഐ പ്രാവുകളെ ചാരപ്രവര്‍ത്തനം നടത്താന്‍ വേണ്ടി എത്തിച്ചതാകാം എന്ന സംശയത്തിലാണ് പോലീസ്. അതുകൊണ്ടു തന്നെ കേസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വിട്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News