Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:52 am

Menu

Published on May 27, 2015 at 5:44 pm

സിവില്‍ സര്‍വിസ് കോഴ്സ്

civil-service-coaching-applications-invited

തിരുവനന്തപുരം: ദ്വിവത്സര സിവില്‍ സര്‍വിസ് കോഴ്സ്പ്രവേശത്തിന് സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമി അപേക്ഷ ക്ഷണിച്ചു. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ളാസ്.
രണ്ടാംവര്‍ഷ സാധാരണ ഡിഗ്രി കോഴ്സിലും മൂന്നാം വര്‍ഷ പ്രഫഷനല്‍ ഡിഗ്രി കോഴ്സിലും പഠിക്കുന്നവര്‍ക്ക് ഒന്നാം വര്‍ഷ ബാച്ചിലേക്കും അക്കാദമിയില്‍ ഒന്നാം വര്‍ഷ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും രണ്ടാംവര്‍ഷ ബാച്ചിലേക്കും പ്രവേശം നല്‍കും.
ജൂണ്‍ 14ന് ക്ളാസ് ആരംഭിക്കും. 13,000 രൂപയും 14 ശതമാനം സര്‍വിസ് ടാക്സും 1000 രൂപ കോഷന്‍ ഡെപ്പോസിറ്റുമാണ് ഒരു വര്‍ഷത്തെ ഫീസ്. ജൂണ്‍ എട്ടിന് പ്രവേശം ആരംഭിക്കും. ഡയറക്ടര്‍, സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം -695 003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0471 2313065, 2311654. വെബ്സൈറ്റ്: www.ccek.org.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News