Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:31 am

Menu

Published on March 27, 2015 at 4:02 pm

പിതാവ് ഫേസ്ബുക്ക് ഉപയോഗം തടഞ്ഞതിന് ഒമ്പാതാം ക്ലാസുകാരന്‍ സ്വയം വെടിവച്ച് മരിച്ചു

class-9-boy-shoots-self-after-father-bans-facebook-chat

ലക്‌നൗ: പിതാവ് ഫേസ്ബുക്ക് ഉപയോഗം തടഞ്ഞതിന് 14 കാരനായ ഒമ്പാതാം ക്ലാസുകാരന്‍ സ്വയം വെടിവച്ച് മരിച്ചു. അലഹബാദിലെ പരാസ് നഗറിലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ രാത്രിയും വൈകീട്ടും ചാറ്റ് ചെയ്യുന്നത് കണ്ട പിതാവ് അവനെ വഴക്ക് പറഞ്ഞു. കൂടാതെ അവൻറെ കയ്യിലുണ്ടായിരുന്ന മൊബൈൽ വാങ്ങി പിതാവ് ദേഷ്യം പിടിച്ച് വലിച്ചെറിയുകയും ചെയ്തു. ഈ വിഷമത്തിൽ കുട്ടി മുറിയിൽ കയറി വാതിലടയ്ക്കുകയും തുടർന്ന് അച്ഛന്റെ റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടി വെയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി വന്ന മാതാപിതാക്കൾ മുറിയുടെ വാതില്‍ തള്ളിത്തുറന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ റിവോള്‍വറും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

Loading...

Comments are closed.

More News