Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 12:13 pm

Menu

Published on January 30, 2015 at 4:16 pm

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കേണല്‍ മുനീന്ദ്ര നാഥ് റായിക്ക് സംസ്കാര ചടങ്ങിൽ മകളുടെ ധീരോദാത്തമായ സല്യൂട്ട്

colonel-mn-rai-girl-courage-is-enough-to-shake-our-enemies

ദില്ലി: കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ കേണല്‍ മുനീന്ദ്ര നാഥ് റായിയുടെ സംസ്‌ക്കാരചടങ്ങില്‍ പതിനൊന്നു കാരിയായ മകളുടെ ധീരോദാത്തമായ സല്യൂട്ട്.ദേശാഭിമാനം ജ്വലിയ്ക്കുന്ന ഗൂര്‍ഖ റൈഫിള്‍സിന്റെ ‘ഹോ കി ഹൊയിന, ഹോ ഹെ പര്‍ച’ (ദൗത്യത്തിന് ഞങ്ങള്‍ തയ്യാല്‍) എന്ന മുദ്രാവാക്യം മുഴക്കിയാണ് മകൾ അച്ഛന് അവസാനമായി സല്യൂട്ട് നല്‍കിയത്. വിങ്ങിപ്പൊട്ടിയാണ് മകൾ അൽക്ക അച്ഛന് സല്യൂട്ട് നൽകിയത്. അല്‍ക്കയുള്‍പ്പടെ മൂന്ന് മക്കളാണ് കേണലിനുള്ളത്. ഇളയമകന്‍ ആറുവയസുകാരനായ ആദിത്യന്‍ അച്ഛന്റെ കാല്‍ തൊട്ടു വന്ദിച്ചു. മൃതദേഹത്തിൽ പുഷ്പങ്ങളര്‍പ്പിയ്ക്കാനെത്തിയ ഭാര്യ പ്രിയങ്ക കുഴഞ്ഞു വീഴുകയും ചെയ്തു. വ്യാഴാഴ്ചയായിരുന്നു റായിയുടെ മൃതദേഹം ഔദ്ദ്യോഗിക ബഹുമതികളോടെ ദില്ലിയിൽ സംസ്കരിച്ചത്. റിപ്പബ്ലിക് ദിനത്തിൽ ധീരതയ്ക്കുള്ള യുദ്ധ സേവ മെഡൽ ലഭിച്ചതിൻറെ തൊട്ടു പിന്നാലെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കേണൽ കൊല്ലപ്പെട്ടത്. മൃതദേഹത്തിൽ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് പുഷ്പചക്രം സമർപ്പിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News