Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചതിന് ബിഹാറിലെ കോണ്‍ഗ്ര്സ നേതാവും ആര്‍ .ജെ .ഡി . നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയുടെ സഹോദരനുമായ സാധു യാദവിനെ കോണ്‍ഗ്രസ് പുറത്താക്കി.രാഹുല്‍ ഗാന്ധിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള മികച്ച ഗുണങ്ങള്‍ നരേന്ദ്ര മോഡിക്കുണ്ടെന്ന് താന്‍ കരുതുന്നുവെന്നാണ് സാധു യാദവ് കഴിഞ്ഞ ദിവസം മോഡിയെ ഗുജറാത്തിലെത്തി സന്ദര്‍ശിച്ച ശേഷം പ്രസ്താവിച്ചത്.
നരേന്ദ്രമോഡി കഴിവുള്ള ഭരണാധികാരിയാണെന്നും പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഇന്ത്യയെ ഭരിയ്ക്കാന്‍ നരേന്ദ്രമോഡിയ്ക്ക് കഴിയുമെന്നും രാഹുല്‍ ഗാന്ധിയ്ക്ക് ഇത്തരത്തില്‍ നല്ലൊരു പ്രധാന മന്ത്രിയാകാന്‍ കഴിയില്ലെന്നും യാദവ് പറഞ്ഞു. തങ്ങളുടെ ഒരു ആവശ്യവുമായി രാഹുലിനെ കാണാന്‍ അപ്പോയിന്റ്മെന്റ് എടുത്ത് മൂന്ന് വര്‍ഷം കാത്തിരുന്നാലും കാണാന്‍ പറ്റില്ലെന്നും എന്നാല്‍ ഒരു ആവശ്യവുമായി മോഡിയെ സമീപിച്ചാല്‍ എത്ര തിരക്കുകള്‍ക്കിടയിലും തന്നെ കാണാനെത്തുന്നവരെ അദ്ദേഹം നിരാശരാക്കി അയക്കാറില്ലെന്നും സദു യാദവ് പറഞിരുന്നു.കോണ്ഗ്രസുകാരെ പരസ്യമായി അപമാനിയ്ക്കുകയും വര്‍ഗശത്രുവായ നരേന്ദ്രമോഡിയെ വാനോളം പുകഴ്ത്തുകയും ചെയ്തത് കോണ്‍ഗ്രസില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്നാണ് കോണ്ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ബിഹാര്‍ കോണ്‍ഗ്ര്സ പ്രസിഡന്റ് അശോക് ചൗധരിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
Leave a Reply