Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 4:46 am

Menu

Published on September 15, 2015 at 5:42 pm

ഭക്തനെ രക്ഷിക്കാൻ 20 അടി മുകളിൽ നിന്ന് ചാടി പൊലീസിന്‍റെ സാഹസം

cop-takes-a-20-feet-dive-off-a-bridge-just-to-save-a-man-trying-to-commit-suicide

നാസിക്: കുംഭമേളയ്ക്കിടെ ആത്മഹത്യക്കു ശ്രമിച്ചനെ ഭക്തനെ സാഹസികമായി പൊലീസ് രക്ഷിച്ചു. 24 വയസുള്ള മനോജ് ബരഹതെ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മാതൃകാപരമായ പ്രവർത്തിയിലൂടെ എല്ലാവരുടെയും പ്രശംസ നേടിയത്. ഗോദാവരി നദിയിലേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ച ആളെ 20 അടി ഉയരത്തിൽ നിന്ന് ചാടി സാഹസികമായാണ് മനോജ് രക്ഷിച്ചത്. മനോജ് ഇയാളെ രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അവിടെ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
സ്വന്തം ജീവൻ മറന്ന് മനോജ് നടത്തിയ ശ്രമത്തെ അഭിനന്ദിച്ച് ഉന്നത ഉദ്യോഗസ്ഥരും രംഗത്തെത്തി. കുംഭമേളയിൽ ഡ്യൂട്ടിക്കിടെയാണ് ഇയാൾ നദിയിൽ ചാടുന്നത് മനോജ് കണ്ടത്. പിന്നെ ഒന്നും ചിന്തിക്കാതെ 20 അടി ഉയരമുള്ള പാലത്തിൽ നിന്ന് എടുത്തു ചാടി ഇയാളെ രക്ഷിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News