Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:55 am

Menu

Published on June 23, 2015 at 1:43 pm

നിരാശയോടെ നെയ്മർ നാട്ടിലേക്ക്…

copa-america-neymar-receives-provisional-one-match-suspension

സാന്‍റിയാഗോ: ചുവപ്പ് കാർഡ് ലഭിച്ച ബ്രസീൽ ക്യാപ്റ്റൻ നെയ്മർ സഹതാരങ്ങളോട് മാപ്പു പറഞ്ഞു.നിരാശയോടെയാണെങ്കിലും നെയ്മർ ഇന്ന് ജന്മനാട്ടിലേക്ക് മടങ്ങും.ഇപ്പോഴത്തെ വിലക്ക് തനിക്ക് ജീവിതത്തിൽ ലഭിച്ച പുതിയ പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ക്യാപ്റ്റനായിരുന്ന് ടീമിനെ നയിക്കുവാൻ കഴിയാതെ പോയതിൽ അദ്ദേഹം പൂർണ നിരാശനുമാണ്. ബ്രസീലിയൻ ഫുട്ബോൾ കോൺഫിഡറേഷൻ നെയ്മർക്കെതിരെയുള്ള നടപടിയിൽ അപ്പീലിന് പോകില്ലെന്നാണ് സൂചന.
നാലു കളിയിലാണ് നെയ്മർക്ക് വിലക്കേർപ്പെടുത്തിയത്. കൊളംബിയയുമായി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊളംബിയൻ താരവുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് നെയ്മർക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News