Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:40 am

Menu

Published on December 9, 2014 at 10:13 am

ഭീകര ഭീഷണിയെ തുടർന്ന് രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം

country-wide-alert-that-5-simi-men-may-be-planning-terror-strike

മുംബൈ: ഭീകര ഭീഷണിയെ തുടർന്ന് രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം. 2013 ല്‍ മധ്യ പ്രദേശിലെ ജയിലില്‍നിന്നു രക്ഷപെട്ട മുഹമ്മദ്‌ ഐജാജുദന്‍, മുഹമ്മദ്‌ അസ്ലം, അംജത്‌ ഖാന്‍, സക്കിര്‍ ഹുസൈന്‍ സാദിഖ്‌, മെഹബൂബ്‌ ഗുഡ്‌ഡു എന്നിവരുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌. ഭീകര ഭീഷണിയെ തുടര്‍ന്നു കര്‍ണാടക, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍ സര്‍ക്കാരുകള്‍ക്ക് കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. 2012 ഒക്‌ടോബര്‍ ഒന്നിനായിരുന്നു മധ്യപ്രദേശിലെ ഖാന്‍ഡ്വ ജയിലിൽ നിന്ന് തീവ്രവാദികള്‍ രക്ഷപ്പെട്ടത്. “ഇവര്‍ക്ക്‌ നല്ല പദ്ധതി നല്‍കിയിട്ടുണ്ട്‌. കുറച്ചു ദിവസം കാത്തിരിക്കൂ”-എന്ന സന്ദേശമാണ്‌ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയില്‍നിന്നു ചോര്‍ത്തിയത്‌. പുനെയ്‌ക്കു സമീപം ട്രെയിനിലുണ്ടായ സ്‌ഫോടനത്തിനു പിന്നിൽ ഇവർ തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇറാഖില്‍നിന്നു തിരിച്ചെത്തിയ കല്യാണ്‍ സ്വദേശിയായ അരീബ്‌ മജീദ്‌ എന്ന യുവാവ്‌ പരിശീലനം സിദ്ധിച്ച ചാവേറാണെന്ന സൂചനയും ഇന്റലിജന്‍സിനു ലഭിച്ചിട്ടുണ്ട്‌. നുണപരിശോധനാ ഫലങ്ങളും അരീബ്‌ നേരത്തെ പറഞ്ഞ കാര്യങ്ങളും ചൂണ്ടിക്കാണിച്ചപ്പോഴാണു കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്‌.

Loading...

Leave a Reply

Your email address will not be published.

More News