Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ എന്തുതെളിവാണ് ഉള്ളതെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക വിചാരണ കോടതിയാണ് വിചാരണയ്ക്കിടെ എന്ത് തെളിവിൻറെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ചത്. വാതുവെപ്പുകാരുമായി ശ്രീശാന്ത് സംസാരിച്ചതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഫോണ്‍ സംഭാഷണം ഇടനിലക്കാരനും വാതുവെപ്പുകാരനും തമ്മിലാണെന്നും കോടതി വ്യക്തമാക്കി. ഇടനിലക്കാരനായ ജിജു ജനാര്‍ദ്ദനന്‍ നല്‍കിയ പണം ശ്രീശാന്തിന് ലഭിച്ചുവെന്നതിനും, ശ്രീശാന്ത് പണം ചെലവഴിച്ചതിനും പൊലീസ് തെളിവ് ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. താന്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കോടതിയുടെ നിരീക്ഷണം. ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ 29ാം പ്രതിയായാണ് ശ്രീശാന്ത്. ശ്രീശാന്തിനെതിരെ ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് പുറമെ മക്കോക്ക നിയമപ്രകാരവും കുറ്റം ചുമത്തി.
Leave a Reply