Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:40 am

Menu

Published on October 14, 2016 at 10:46 am

കാല്‍ വഴുതി വീണ അച്ഛന് അടിയില്‍ പെട്ട കുഞ്ഞിന് ദാരുണ മരണം…!! (വീഡിയോ)

dad-accidentally-falls-backwards-onto-son-crushing-him-to-death

ബീജീങ്ങ്: കളിക്കുന്നതിനിടെ കാല്‍ വഴുതി വീണ അച്ഛന് അടിയില്‍ പെട്ട് കുഞ്ഞ് മരിച്ചു.ചൈനയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. അച്ഛന്റെ ഇരു കൈകളും പിടിച്ച് പിറകെ നടക്കുകയായിരുന്നു ആണ്‍കുട്ടിയുടെ മുകളിലേക്ക് അച്ഛന്‍ കാല്‍ വഴുതി വീഴുകയായിരുന്നു. സെയില്‍സ്മാന്‍ പെട്ടെന്ന് പിതാവിനെ പിടിച്ചെഴുന്നേല്‍പ്പിച്ച് കുഞ്ഞിനെ എടുത്ത് പിതാവിനെ ഏല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വീഴ്ചയില്‍ കുഞ്ഞിന്റെ കഴുത്തിനും തലയ്ക്കുമാണ് പരിക്കേറ്റതെന്ന് ഡോക്ടര്‍ അറിയിച്ചു. പിതാവിന്റെയോ കുഞ്ഞിന്റേയോ വയസോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News