Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂർ :അന്യജാതിക്കാരനായ കാമുകനുമായി സംസാരിച്ചതിന് മകളെ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചു.ബാംഗ്ലൂര്‍ റൂറലിലെ സര്‍ജാപൂര്‍ റോഡിലുള്ള ദൊമ്മസാന്ദ്രയിലാണ് നാടിനെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.ഗോപസാന്ദ്രയില്‍ തുണിമില്‍ ഉടമയായ അശോക് റെഡ്ഡിയാണ് മകളെ വെട്ടി കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സുമ എന്ന 23 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .കഴിഞ്ഞ അഞ്ച് വർഷത്തോളമായി സുമയും 26 കാരനായ ചിമ്പുസ്വമിയെന്ന യുവാവും പ്രണയത്തിലായിട്ട്.എന്നാൽ അന്യജാതിക്കാരനായ ചിന്നസ്വാമിയുമായി തന്റെ മകളുടെ ഇഷ്ടം അശോക് റെഡ്ഡിക്ക് ഇഷ്ടമായിരുന്നില്ല. താഴ്ന്ന ജാതിക്കാരനായ ചിന്നസ്വാമിയുമായുള്ള അടുപ്പം ഉപേക്ഷിക്കാന്‍ സുമയോട് അശോക് റെഡ്ഡി പലതവണ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം സുമ അച്ഛന്റെ തുണിമില്ലില്‍ പോവുകയും അപ്പോള്‍ സുമയെ കാണാനായി ചിന്നസ്വാമി തുണിക്കടയിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ സംസാരിക്കുന്നത് കണ്ട അശോക് റെഡ്ഡി കത്തിയെടുത്ത് ചിന്നസ്വാമിയെ വെട്ടാനൊരുങ്ങി. ഇതു കണ്ട് തടയാനായി ഇടയില്‍ കയറിയ സുമയ്ക്കാണ് വെട്ടുകൊണ്ടത്. എന്നാൽ മകൾക്ക് വെട്ടുകൊണ്ടത് കാര്യമാക്കാതെ അശോക് റെഡ്ഡി വീ ണ്ടും ചിന്നസ്വാമിയെ ആക്രമിക്കുകയായിരുന്നു.ഇതുകണ്ട ചിന്നസ്വാമി ഓടി രക്ഷപ്പെട്ടു. അതേസമയം സുമയെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറാകാതെ അശോക് റെഡ്ഡി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ആളുകളെയും കൂട്ടി തിരിച്ചെത്തിയ ചിന്നസ്വാമിയാണ് സുമയെ ആശുപത്രിയിലെത്തിച്ചത്. അശോക് റെഡ്ഡിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു ,
Leave a Reply