Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:15 pm

Menu

Published on April 7, 2015 at 2:58 pm

ലോകത്തെ ഏറ്റവും വലിയ മുയലുകൾ ഇവരാണ്..!

darius-the-worlds-biggest-rabbit-is-facing-competition-from-his-son

ലോകത്തിലെ ഏറ്റവും വലിയ എന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ബ്രിട്ടണിലെ ഡാരിയസ് . നാലടി നാൽ ഇഞ്ച് നീളവും അതിനൊത്ത ഭാരവുമാണ് ഡൗറി മുയലിനുള്ളത്. എന്നാല്‍ അതേസമയം, ഡാരിയസിന്‍റെ മകനും ഇതേ രൂപത്തില്‍ തന്നെ വലുതാവുകയാണ്. 3 അടി എട്ടിഞ്ചിലെത്തിയിരിക്കുന്നു അത്. ഇംഗ്ലണ്ടിലെ വേഴ്സെസ്റ്റര്‍ഷെയറിലെ അനെറ്റെ എഡ്വേര്‍ഡിന്‍റെ പക്കലാണ് വ്യത്യസ്തവും വലിയ ഭാരവും വലുപ്പവുമുള്ള രണ്ട് മുയലുകളുള്ളത്. തീറ്റയുടെ കാര്യത്തില്‍ ഈ മുയല്‍ ഒട്ടും പിന്നിലല്ല. കാരണം 2000 കാരറ്റും, 700 ആപ്പിളുമൊക്കെയാണ് ഈ മുയല്‍ തിന്നു തീര്‍ക്കുന്നത്. മുയലിനെ തീറ്റിപ്പോറ്റുന്നതിന് മാത്രം 5000 യൂറോ ചിലവ് വരുമെന്നാണ് ഉടമ പറയുന്നത്.കണക്കുകള്‍ അനുസരിച്ച് ലോകത്ത് ഏറ്റവും വലുപ്പമേറിയ മുയല്‍ ഇതുതന്നെയെന്ന് സര്‍വെകള്‍ തെളിയിക്കുന്നു. എന്നാല്‍ ഡാറിയസ് കടുത്ത 6മത്സരം നേരിടുന്നത് സ്വന്തം മകന്‍റെ അടുക്കല്‍ നിന്നുതന്നെയായിരുന്നു എന്നതാണ് കൗതുകം. മൂന്നടി എട്ടിഞ്ചാണ് കുഞ്ഞിന്‍റെ വലുപ്പമെങ്കിലും അച്ഛന്‍റെ റെക്കോഡ് മറികടക്കാനാകുമെന്ന് തന്നെയാണ് അനെറ്റെ പ്രതീക്ഷിക്കുന്നത്. അതിന് പ്രത്യേക കാരണവും ഉണ്ട്. മകനായ ജെഫിന് ആറ് മാസം കൂടി വളരാന്‍ സാധിക്കുന്നു എന്നതാണ് അച്ഛന്‍റെ റെക്കോഡ് മറികടക്കാന്‍ ജെഫിന് കഴിയുമെന്ന പ്രതീക്ഷയിലേക്ക് അനെറ്റിനെ എത്തിച്ചത്.  കോൺടിനെന്റൽ ജയന്റ് വിഭാഗത്തിൽപ്പെടുന്ന മുയലുകൾ നാലടിയോളം വളരുമെങ്കിലും അതിനപ്പുറത്തേക്ക് വളരുന്നത് അപൂർവ്വമാണ്.ലോകത്തിലെ തന്നെ ഏറ്റവും വലിയ മുയലിനെക്കാണുവാന്‍ ഇപ്പോൾ  ഇവിടേയ്ക്ക് സന്ദര്‍ശക പ്രവാഹമാണ്.

Darius the world's biggest rabbit is facing competition from his son1

Darius the world's biggest rabbit is facing competition from his son2

 

Loading...

Leave a Reply

Your email address will not be published.

More News