Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ഉത്തർപ്രദേശിൽ ബാലസംഗ വീഡിയോകൾ വ്യാപകമായി വിൽപ്പന നടത്തുന്നതായി റിപ്പോർട്ട്. ദിനംപ്രതി 100 മുതല്‍ ആയിരക്കണക്കിന് വീഡിയോകളാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. വീഡിയോയുടെ എക്‌സ്‌ക്ലൂസിവിറ്റി അനുസരിച്ച് 50 മുതല്‍ 150 രൂപ വരെ ഒരു വീഡിയോയ്ക്ക് ഈടാക്കും. ആഗ്രയിലെ കസ്ഗഞ്ച് മാര്‍ക്കറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്ന അനേകം കടകളുണ്ടെന്നും 30 സെക്കന്റ് മുതല്‍ അഞ്ച് മിനിറ്റുകള്‍ വരെ നീളുന്ന ദൃശ്യങ്ങളാണ് ദിനംപ്രതി വിറ്റു പോകുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോണ്‍ വീഡിയോകളുടെ വില്‍പ്പന സര്‍വ്വസാധാരണമാണെങ്കിലും ഇത്തരം യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത് ഞെട്ടിപ്പിച്ചിരിക്കുകയാണ്. കടക്കാര്‍ വിശ്വസ്തരായ ഇടപാടുകാരുമായി മാത്രമാണ് കച്ചവടം നടക്കുന്നത്. ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഒറ്റയ്ക്കും സംഘം ചേര്‍ന്നുമുള്ള ബലാത്സംഗ ദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് പണം നല്‍കിയാല്‍ സ്മാര്‍ട്ട്‌ഫോണിലേക്കോ പെന്‍ഡ്രൈവിലേക്കോ കച്ചവടക്കാര്‍ ഡൗണ്‍ലോഡ് ചെയ്തു തരും.
കുറ്റവാളികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് മിക്കതിലും ഉപയോഗിച്ചിരിക്കുന്നത്. കൗമാരക്കാരാണ് വാങ്ങാന്‍ എത്തുന്നവരില്‍ കൂടുതലും. ഏറ്റവും പുതിയ ചൂടന്‍ ദൃശ്യങ്ങള്‍ എന്ന ടാഗോടെയാണ് കടക്കാര്‍ കുട്ടികളെ പ്രലോഭിപ്പിക്കുന്നത്. ബെലഗഞ്ച്, ബാല്‍ക്കേശ്വര്‍, കാംല നഗര്‍ എന്നിവിടങ്ങളിലെ കടകളില്‍ വില്‍പന വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും റെയ്ഡ് നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും പൊലീസ് അറിയിച്ചു.
Leave a Reply