Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:51 pm

Menu

Published on July 23, 2013 at 12:25 pm

മരിച്ചെന്നു കരുതിയ ഭാര്യ കാമുകനോടൊപ്പം

dead-wife-calls-says-she-was-with-lover-in-coimbatore-hotel

ചെന്നൈ : ഭാര്യ മരിച്ചെന്ന് കരുതി വിഷമിച്ചിരുന്ന ഭർത്താവ് തന്റെ ഭാര്യ ജീവിച്ചിരിപ്പുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ആദ്യം സന്തോഷിച്ചു പിന്നീട് ഭാര്യയുടെ കാമുകന്റെ കൂടെയാണെന്നറിഞ്ഞപ്പോൾ ഇരട്ടി സങ്കടത്തിലായി. ജൂലൈ 13നാണ് സംഭവo. ഇരുപ്പത്തെട്ടു കാരിയായ ഗംഗാദേവിയെ കാണ്മാനില്ലാന്നും പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നൽകിയിരുന്നു.രണ്ടുദിവസങ്ങള്‍ക്ക് ശേഷം പോലിസ് യുവതിയുടേതെന്നു തോന്നിക്കുന്ന മൃതദ്ദേഹം കണ്ടെത്തുകയും ചെയ്തു. മൃതദ്ദേഹ കണ്ട വീട്ടുകാര്‍ അത് ഗംഗാദേവി തന്നെയെന്നു ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍ കാണാതായ യുവതിയുടെ മൃതദേഹം കിട്ടി എന്ന രീതിയില്‍ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ താന്‍ കോയമ്പത്തൂരില്‍ തന്റെ കാമുകനോപ്പമുണ്ടെന്നു പറഞ്ഞുകൊണ്ട് ഗംഗാദേവി വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. താന്‍ ഉടന്‍ തന്നെ ചെന്നൈയില്‍ എത്തുമെന്നും അവര്‍ അറിയിച്ചു. കാമുകനായ കാര്‍ത്തിക്കിനൊപ്പമാണ് താന്‍ എന്ന് വീട്ടുകാര്‍ അറിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങി വരാന്‍ കഴിയില്ലെന്ന് കരുതിയാണ് ഒന്നും പറയാത്തതിരുന്നതെന്നും ഗംഗാദേവി പറഞ്ഞു .

Loading...

Leave a Reply

Your email address will not be published.

More News