Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:10 pm

Menu

Published on August 6, 2015 at 5:07 pm

വിഷാദത്തിനെതിരെ പോരാടാൻ ദീപികയുടെ ലിവ്, ലവ്, ലാഫ് സംഘടന

deepika-reveals-logo-of-her-foundation-against-depression

വിഷാദത്തിനെതിരെ പോരാടാൻ ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോൺ. ലിവ്, ലവ്, ലാഫ് എന്ന സംരംഭം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ദീപിക പദുക്കോൺ ഇപ്പോൾ. വിഷാദത്തിനെതിരെ പോരാടുന്ന സംഘടനയാണ് ഇത്. ഇക്കാര്യം ദീപിക ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സംഘടന ഉടൻ വരുമെന്ന് ദീപിക ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്നെപ്പോലെ ഈ പ്രശ്നം അനുഭവിക്കുന്നവരെ സഹായിക്കാനാണ് സംഘടന സ്ഥാപിക്കുന്നതെന്നാണ് ദീപിക പറയുന്നത്. ഈ വർഷം ആദ്യം താൻ വിഷാദത്തിന് അടിപ്പെട്ടിരുന്നതായി താരം തുറന്നു പറഞ്ഞിരുന്നു.
ഡോക്റ്റർമാർക്കും മാനസികാരോഗ്യ വിദഗ്ധർക്കുമൊപ്പം പ്രവർത്തിക്കാൻ ഒരുങ്ങുകയാണെന്ന് ദീപിക ജൂണിൽ വ്യക്തമാക്കിയിരുന്നു.

Feature-Image

Loading...

Leave a Reply

Your email address will not be published.

More News