Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 10:58 am

Menu

Published on January 27, 2016 at 3:38 pm

പോണ്‍ വീഡിയോകള്‍ കാണുന്നവരും സൂക്ഷിക്കുന്നവരും ഇനി കുടുങ്ങും…!!

delhi-cops-shop-for-sticks-to-beat-porn

പോണ്‍ വീഡിയോകള്‍  കാണുന്നവരും സൂക്ഷിക്കുന്നവരും ഇനി കുടുങ്ങും .അശ്ലീല വീഡിയോകള്‍ കണ്ടെത്തുന്ന സോഫ്റ്റ്‌വെയറുമായി ഡല്‍ഹി പോലീസ് രംഗത്തെത്തി കഴിഞ്ഞു.പോണ്‍ ഡിറ്റക്ക്ഷന്‍ സ്റ്റിക്ക് എന്ന പേരില്‍ അറിയപ്പെടുന്ന യു.എസ്.ബി ഡിവൈസുകളുമായാണ് പോലീസ് രംഗത്തെത്തിയിരിക്കുന്നത്.അശ്ലീല വീഡിയോകള്‍ കണ്ടതിന് ശേഷം ഡിലീറ്റ് ചെയ്‌തെന്നാലും അവ കണ്ടെത്തുന്നതിന് ഡിവൈസിലുള്ള സോഫ്റ്റ്‌വെയറിന് സാധിക്കും. വീഡിയോകള്‍ ചിത്രീകരിച്ച ശേഷം അത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നവരെയും പ്രതികാരം ചെയ്യുന്നതിനായി അശ്ലീല വീഡിയോകള്‍ ഉപയോഗിക്കുന്നവരെയുമെല്ലാം പിടികൂടാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.സോഫ്റ്റ്‌വെയറിലെ യുഎസ്ബി ഡിവൈസുകളാണ് പോണ്‍ വീഡിയോ കണ്ടെത്തുന്നത്. ഫോണിലും കമ്പ്യൂട്ടറിലുമുള്ള വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ചാറ്റുകള്‍ക്കുമായി യുഎസ്ബി ഡിവൈസുകള്‍ തിരച്ചില്‍ നടത്തും.ഫോണിലെ വീഡിയോകള്‍ ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല. അതും കണ്ടെത്തും.സൈബര്‍ ക്രൈമുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനായാണ് ഡല്‍ഹി പോലീസിന്റെ പുതിയ സംവിധാനം. കേസുകള്‍ അന്വേഷിക്കുന്നതിന് പുതിയ ടെക്‌നോളജികളുടെ സഹായം ഉപയോഗപ്പെടുത്താനാണ് പോലീസിന്റെ ശ്രമം.

Loading...

Leave a Reply

Your email address will not be published.

More News