Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥാനം ഉയർത്താൻ സഹായിച്ചതിൽ ഒരു വലിയ പങ്ക് ധോണിക്ക് തന്നെയാണ്.എല്ലാവരും ആരാധിക്കുന്ന വ്യക്തിത്വമുള്ള ധോണി ഇതിനുമുന്‍പും നിരവധി വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഐപിഎല്‍ വാതുവയ്പില്‍ പോലും ധോണിയുടെ ഭാര്യ സാക്ഷി ധോണിയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു വന്നു. അത് അടങ്ങിയശേഷം വീണ്ടും ഇപ്പോള്‍ ധോണിയുമായി ബന്ധപ്പെട്ടുള്ള പുതിയൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നു.ഭാര്യ സാക്ഷിയല്ലാതെ ധോണിയുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന മറ്റൊരു സുന്ദരി കൂടിയുണ്ട്.റാണി തിവാരി എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിമാ പാണ്ഡെയാണ് ധോണിയുടെ ആ രഹസ്യ സുന്ദരി .ധോണിയെക്കാള്‍ പ്രായക്കൂടുതലുമുണ്ട് ഈ ഭോജ്പൂരി പാട്ടുകാരിക്ക്. ഭോജ്പുരി സിനിമാതാരം മനോജ് തിവാരിയുമായി ഇവരുടെ വിവാഹം നേരത്തെ നടന്നിരുന്നു. എന്നാല്‍ ഈ ബന്ധം പിന്നീട് ഇവര്‍ വേര്‍പിരിയുകയായിരുന്നു.എന്നാല്‍ ഒരു സഹോദരിയെപ്പോലെയാണ് ധോണി ഇവരെ കാണുന്നതെന്നും പറയുന്നു. രക്ഷാബന്ധന്‍ ആഘോഷിക്കുന്ന വേളയില്‍ ഇവര്‍ ധോണിയുടെ വീട്ടിലെത്തി ആഘോഷിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Leave a Reply