Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 7:39 pm

Menu

Published on May 31, 2014 at 11:03 am

മിസ് ക്യൂന്‍ ഓഫ് ഇന്ത്യ പട്ടം മലയാളിക്ക്

dimple-paul-is-miss-queen-of-india-contest-2014

കൊച്ചി: മിസ് ക്യൂന്‍ ഓഫ് ഇന്ത്യ പട്ടത്തിന് മലയാളി യുവതി അർഹയായി. 16 പേർ പങ്കെടുത്ത മത്സരത്തിൽ മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഡിംപിള്‍ പോളിനെയാണ് മിസ് ക്യൂന്‍ ഓഫ് ഇന്ത്യയായി തിരഞ്ഞെടുത്തത്. മിസ് ടാലൻറ് പട്ടവും ഡിംപിള്‍ പോളിന് തന്നെയാണ് ലഭിച്ചത്. ഫസ്റ്റ് റണ്ണറപ്പായി കർണാടകയിൽ നിന്നുള്ള അദിതി ഷെട്ടിയെയും മൂന്നാം സ്ഥാനത്ത് ബീഹാറിലെ സ്‌നേഹപ്രിയ റോയിയെയും തിരഞ്ഞെടുത്തു. ഡിംപിള്‍ ബൈക്ക് റേസിങ്ങിലും കഴിവു തെളിയിച്ചിട്ടുള്ള ആളാണ്‌.ലഡാക്ക് വരെ ബൈക്കോടിച്ച് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിയതി ജോഷി,റ്റോഷ്മ ബിജു,കെ.എ.കുര്യാച്ചന്‍,ഷംനകാസിം,സിമര്‍ മോട്ടിയാനി എന്നിവരായിരുന്നു വിധികർത്താക്കളായി എത്തിയിരുന്നത്.അശ്വിക ഓംകുമാര്‍(മിസ് വ്യൂവേഴ്‌സ് ചോയ്‌സ്),തനിഷ്‌ക(മിസ് ബ്യൂട്ടിഫുള്‍ ഫേസ്),രാഷ്മി(മിസ് ബ്യൂട്ടിഫുള്‍ ഐസ്,മിസ് പെര്‍ഫെക്ട് ടെന്‍)മോണിക്ക മാലിക്(മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍),നമ്രത ഗുജ്‌റാന്‍(മിസ് ഫോട്ടോജനിക്),സ്‌നേഹപ്രിയ റോയ്(മിസ് കാറ്റ് വാക്ക്),അഭിഷിക്ത ഷെട്ടി(മിസ് കണ്‍ജീനിയാലിറ്റി),ശിവിക ഗാന്ധി(മിസ് പേഴ്‌സണാലിറ്റി) എന്നിവരാണ് മറ്റ് ഉപപട്ടങ്ങൾ നേടിയവർ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News