Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഗണപതിയെ പരിഹസിച്ച് കൊണ്ട് ബോളീവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നടത്തിയ പരാമർശം വിവാദമാകുന്നു. വിനായക ചതുര്‍ത്ഥി ദിനമായ ഇന്നലെ ട്വിറ്ററിലൂടെ ആശംസിക്കുന്നതിനിടെയാണ് രാംഗോപാൽ വർമ ഈ വിവാദ പരാമർശം നടത്തിയിരിക്കുന്നത്.സ്വന്തം ശിരസ് സംരക്ഷിക്കാന്‍ കഴിയാത്തവന് എങ്ങനെ മറ്റുള്ളവരുടെ തല സംരക്ഷിക്കാന്‍ കഴിയും? എന്നാലും എല്ലാ വിഡ്ഢികള്‍ക്കും സന്തോഷപ്രദമായ ഗണേശ ദിനം ആശംസിക്കുന്നു എന്നായിരുന്നു വര്‍മ്മയുടെ ട്വീറ്റ്. തുടർന്ന് സംവിധായകനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി .വി എച്ച് പി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു .സംഭവം വിവാദമായെങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ.
Leave a Reply