Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 5:21 am

Menu

Published on November 24, 2016 at 3:14 pm

മുടികൊഴിച്ചിൽ പൂർണ്ണമായും തടയാൻ വെളുത്തുള്ളി, തേങ്ങാപ്പാല്‍ മാജിക്…!!

diy-garlic-and-coconut-oil-scalp-treatment-for-hair-loss

സ്‌ത്രീ-പുരുഷ ഭേദമന്യെ ഏവരും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ജീവിതശൈലിയിലുള്ള പുതുമയും, ഭക്ഷണക്രമത്തിലെ മാറ്റവുമാണ് മുടികൊഴിച്ചിലിനു കാരണമാകുന്നത്. മുടികൊഴിച്ചില്‍ തടയാനായി പണം മുടക്കുന്നതിന് കയ്യുംകണക്കുമില്ല. പലവിധ എണ്ണകള്‍, ഷാമ്പൂ, ഹെയര്‍ ട്രീറ്റ്മെന്‍റ്, ഉപയോഗിച്ചിട്ടും  ഒരു പ്രയോജനവും ഇല്ല എന്നതാണ് വാസ്തവം. എന്നാൽ ഇനി ഈ പ്രശ്നമോർത്ത് വിഷമിക്കേണ്ട.മുടികൊഴിയുന്നതിനുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ട്.ഇതിന് നിങ്ങളെ സഹായിക്കാൻ വെളുത്തുള്ളി, തേങ്ങാപ്പാല്‍ ഇവയ്ക്ക് കഴിയും. ഇവ രണ്ടും ഉപയോഗിച്ച് മുടികൊഴിച്ചില്‍ തടയുന്നത് എങ്ങനെയെന്ന് നോക്കാം…

ഒരു കപ്പു തേങ്ങാപ്പാല്‍, 6-7 അല്ലി വെളുത്തുളളി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ.

തേങ്ങാപ്പാല്‍ ടിന്നില്‍ ലഭിയ്ക്കുന്നതല്ലാതെ തേങ്ങയില്‍ നിന്നും തന്നെ നേരിട്ടെടുക്കുന്നതാണ് ഏറ്റവും നല്ലത്. തേങ്ങാപ്പാലിലെ പല ഘടകങ്ങള്‍ ചേര്‍ന്ന് മുടിവേരുകളെ ബലമുള്ളതാക്കും. മുടിയ്ക്കു മിനുസവും ഈര്‍പ്പവുമെല്ലാം നല്‍കും.

coconut-milk

വെളുത്തുള്ളി ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മുടിയെ സംരക്ഷിയ്ക്കുന്ന ഒന്ന്.

garlic

തേങ്ങാപ്പാല്‍, വെളുത്തുള്ളി ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് ഊറ്റിയെടുക്കണം.

ആ മിശ്രിതം ശിരോചര്‍മത്തില്‍ സ്‌പ്രേ ചെയ്യുകയോ, പുരട്ടുകയോ ചെയ്യാം. മുടിയില്‍ പുരട്ടണമെന്നില്ല.

ഇത് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

hair

ആഴ്ചയില്‍ മൂന്നുനാലു തവണ ഈ മാര്‍ഗം പരീക്ഷിയ്ക്കുന്നത് മുടികൊഴിച്ചില്‍ നില്‍ക്കും. വെളിച്ചെണ്ണയില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി തലയില്‍ തേയ്ക്കുന്നതും നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News