Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മുൻ കേന്ദ്രമന്ത്രി അഴഗിരിയെ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് പാർട്ടിയിൽ നിന്നും പുറത്താക്കി.അഴഗിരിയുടെ പിതാവും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയാണ് ഇക്കാര്യം ചെന്നൈയിൽ അറിയിച്ചത്.ഇതിനു മുമ്പ് സഹോദരന്‍ എം.കെ.സ്റ്റാലിനെതിരെ പരസ്യമായി പോരിനിറങ്ങിയതിന്റെ പേരില്‍ അഴഗിരിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.എന്നാൽ അതിനു ശേഷം പാർട്ടിക്കെതിരെ വിമർശനങ്ങൾ നടത്തുകയും, ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും,പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം തുടരുകയും ചെയ്തതാണ് അഴഗിരിയെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ കാരണമായത്.
Leave a Reply