Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : തൻറെ ജീവിതം പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.ബി.ജെ.പി. നയിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ് സര്‍ക്കാർ മോദിയുടെ ജീവിതകഥ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ആലോചന നടത്തിയിരുന്നു.ഇതിനെതിരെയാണ് മോദി പ്രതികരിച്ചത്. രാജ്യത്തെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയെടുത്ത നിരവധി മഹാമാൻമാരുണ്ട്. ഇന്ത്യയ്ക്ക് സമ്പന്നമായൊരു ചരിത്രവുമുണ്ട്. ഇവയെ കുറിച്ചാണ് വരും തലമുറ പഠിക്കേണ്ടതെന്ന് മോദി പറഞ്ഞു.ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവിതകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് തൻറെ വിശ്വാസമെന്നും മോദി പറഞ്ഞു.
Leave a Reply