Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: അപ്പന്റിക്‌സിന്റെ ഓപ്പറേഷനില്‍ ഡോക്ടര്‍ മറന്ന് വച്ച കത്രിക 18 വര്‍ഷത്തിന് ശേഷം പുറത്തെടുത്തു.ചെന്നൈയിലാണ് സംഭവം.60 കാരിയായ സരോജഇ എന്ന സ്ത്രീയുടെ വയറ്റിൽ നിന്നുമാണ് വർഷങ്ങൾക്ക് ശേഷം മറന്നു വച്ച കത്രിക പുറത്തെടുത്തത്.അപ്പന്റിക്‌സിന്റെ വയറുവേദന ശക്തമായതോടെയാണ് മരുന്നിനായി ഡോക്ടറെ സമീപിച്ചത്.സര്‍ജറി ചെയ്തതോടെ എല്ലാം ശരിയാകുമെന്ന ആത്മവിശ്വാസത്തിലുമായിുന്നു.എന്നാല്‍ പിന്നീടു വേദന മാറാതെ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവന്നു ഇവര്‍ക്ക് .18 വര്‍ഷത്തെ വേദനയ്ക്ക് ശേഷം 60ാം വയസിലാണ് വീണ്ടും ഡോക്ടറെ കാണാന്‍ പോയത്.വിശദ പരിശോധനയില്‍ എന്തോ കുടുങ്ങികിടക്കുന്നതായി കണ്ടെത്തി.സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ അത് കണ്ടപ്പോള്‍ ഞെട്ടിപോയി. സര്‍ജറിയ്ക്ക് ഉപയോഗിക്കുന്ന കത്രികയായിരുന്നു വയറില്‍ കുടുങ്ങി കിടന്നത്. ഇത്രയും വര്‍ഷം യുവതി ജീവനോടെ ഇരുന്നത് തന്നെ അത്ഭുതമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സര്‍ജറിയ്ക്ക് എത്തുന്ന സ്ത്രീകളുടെ ഉദരത്തിലും ഗര്‍ഭപാത്രത്തിലും ഉപകരണങ്ങളും മറന്നുവയ്ക്കുന്ന പല സംഭവങ്ങളും ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .പലപ്പോഴും വേദന സഹിച്ചു നടക്കുന്ന ഇവര്‍ക്ക് ജീവഹാനി വരെ ഉണ്ടായേക്കാവുന്ന നിലയുണ്ട് .നഷ്ടപരിഹാരവും വേണ്ട രീതിയില്‍ ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
Leave a Reply