Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിഡ്നാപൂര്‍: പ്രവേശനപരീക്ഷയ്ക്കായുള്ള ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ഫോട്ടോയ്ക് പകരം നായയുടെ ഫോട്ടോ.ബംഗാളിലെ ഐ.ടി.ഐ പ്രവേശനപരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റിലാണ് വിദ്യാര്‍ത്ഥിയുടെ ഫോട്ടോക്കു പകരം നായയുടെ ഫോട്ടോ പതിച്ചത്.പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ സ്വദേശിയായ സൗമ്യദീപ് മഹാതൊക്കയ്ക്കാണ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ നായയുടെ ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ് ലഭിച്ചത്. ഐ.ടി.ഐ.യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റിലാണ് സംഭവം. ഹാള്‍ടിക്കറ്റില്‍ മറ്റ് വിവരങ്ങളെല്ലാം സൗമ്യദീപിന്‍റെ തന്നെയാണ്. പേരും മേല്‍വിലാസവും എല്ലാം ശരിയാണ് പക്ഷേ ചിത്രം നായയുടെയും. ഇീ വര്‍ഷമാണ് സൗമ്യദിപ് ഹയര്‍സെക്കന്‍ഡറി പരീക്ഷ വിജയിച്ചത്. ഐ.റ്റി.ഐയുടെ എന്‍ട്രന്‍സിനായുള്ള പരീക്ഷയുടെ ഹാള്‍ടിക്കറ്റിലാണ് കുട്ടിയുടെ ചിത്രത്തിന്റെ സ്‌ഥാനത്ത് നായയുടെ ചിത്രം എത്തിയത്.പിന്നീട് വൈകുന്നേരത്തോടെ നായയുടെ ചിത്രം വെബ് സൈറ്റിലെ ഹാള്‍ടിക്കറ്റില്‍ നിന്നും അപ്രത്യക്ഷമായി.തുടര്‍ന്ന് വിദ്യാര്‍ഥി പരീക്ഷാ അധികൃതരുമായി ബന്ധപ്പെട്ടു. വൈകുന്നേരത്തോടെ കാര്‍ഡില്‍ നിന്ന് നായയുടെ ഫോട്ടൊ മാറ്റി പുതിയ ഹാള്‍ ടിക്കറ്റ് നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബംഗാള്‍ കൗണ്‍സില്‍ ഫൊര്‍ വൊക്കേഷണല്‍ ട്രെയ്നിങ് നോഡല്‍ ഓഫീസര്‍ ഉത്തരവിട്ടു.
Leave a Reply