Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 9:04 pm

Menu

Published on August 4, 2016 at 4:48 pm

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനം കത്തിയമരുമ്പോള്‍ മലയാളികള്‍ ബാഗുകള്‍ എടുക്കുന്ന തിരക്കില്‍; പരിഹാസവുമായി ദേശീയ മാധ്യമങ്ങള്‍

dramatic-video-shows-keralites-grabbing-baggage-before-emirates-flight-blows-up

ദുബായ് വിമാനത്താവളത്തില്‍ ഇന്നലെ ഉച്ചയ്ക്ക് എമിറേറ്റ്‌സ് വിമാനം തീപിടിച്ച് കത്തിയമരുമ്പോള്‍ ജീവനും കൊണ്ട് രക്ഷപ്പെടാന്‍ മറ്റു യാത്രക്കാര്‍ തിരക്ക് കൂട്ടുകയായിരുന്നു. എന്നാല്‍ മലയാളി യാത്രക്കാര്‍ തങ്ങളുടെ ബാഗുകള്‍ എടുക്കുന്ന തിരക്കിലായിരുന്നുവെന്ന് എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എമര്‍ജന്‍സി എക്‌സിറ്റിലൂടെ യാത്രക്കാരെ പുറത്തെത്തിക്കുമ്പോള്‍ മലയാളി യാത്രക്കാര്‍ ബാഗുകള്‍ തിരഞ്ഞുപിടിക്കാനുംമറ്റും നിന്ന് സമയം കളഞ്ഞെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വിമാനത്തിനകത്ത് പരിഭ്രാന്തരായി കൈയില്‍ കിട്ടിയതെല്ലാം എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. യാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. ഇതില്‍ മലയാളി ഉള്‍പ്പടെയുള്ള യാത്രക്കാര്‍ തങ്ങളുടെ വിലപിടിച്ച സാധനങ്ങളടങ്ങിയ ബാഗുകള്‍ എടുക്കുന്നതായി കാണാം. ഒരാള്‍ ലാപ് ടോപ്പ് എടുക്കാനായി ഉറക്കെ വിളിച്ചു പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.



ബാഗുകള്‍ എടുക്കാതെ രക്ഷപ്പെടാനായി വിമാനത്തിലുണ്ടായിരുന്ന സ്ത്രീ വിളിച്ചു പറയുന്നുണ്ടായിരുന്നു. പുറത്തേക്ക് ചാടാനായി ഇവര്‍ നിര്‍ദേശിക്കുന്നുമുണ്ട്. എന്നാല്‍ ജീവൻ പോയാലും ബാഗും ലാപ്ടോപ്പും എടുത്തിട്ടേ രക്ഷപ്പെടൂ എന്ന മട്ടിൽ ആയിരുന്നു മലയാളി യാത്രികർ എന്നാണു ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജീവനെക്കാളേറെ ബാഗുകള്‍ക്ക് വില കൊടുത്ത യാത്രക്കാരെ കളിയാക്കി ട്രോളും ഇതിനോടകം തന്നെ ഇറങ്ങിക്കഴിഞ്ഞു.

13884434_850024665129305_1288715078_n

വിമാനത്തിന് തീപിടിച്ച് 45 സെക്കന്റിനുള്ളില്‍ എല്ലാവരേയും പുറത്തിറക്കിയത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായി. എന്നാല്‍ രക്ഷപ്രവര്‍ത്തനത്തിനിടെ ഒരു യുഎഇ പൗരന്‍ മരിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 521 വിമാനത്തിനാണ് തീപ്പിടിച്ചത്. പ്രാദേശിക സമയം 12.50നാണ് ദുബായ് വിമാനത്താവളത്തില്‍ വിമാനം എത്തിയത്. ക്രാഷ് ലാന്റിനു ശേഷമാണ് വിമാനത്തിന് തീ പിടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 282 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ടവരില്‍ 60ലധികം മലയാളികള്‍ ഉള്ളതായി സ്ഥിരീകരിച്ചു.

13933324_850015661796872_1482120834_n


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News