Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്:എമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കുന്നതിനായി ദുബായിലെ വിമാനത്താവളങ്ങളില്‍ ഇ-ഗേറ്റുകള്‍ വ്യാപകമാക്കുന്നു. ഇരുപത് സെക്കന്‍ഡുകൊണ്ട് വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാനും പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ച് യാത്ര നടത്താനുമുള്ള സംവിധാനമാണ് ഇ-ഗേറ്റ്.ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിലെ മൂന്നാംടെര്‍മിനലില്‍ ഇത്തരം 14 ഇ-ഗേറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 2014 അവസാനത്തോടെ മൂന്ന് ടെര്‍മിനലുകളിലും ഈ സംവിധാനം നിലവില്‍ വരും.സപ്തംബറോടെ ഇ- ഗേറ്റുകളുടെ എണ്ണം 28 ആയി ഉയരും.യാത്രക്കാരൻറെ പാസ്‌പോര്‍ട്ടിലെ വിവരങ്ങളും കണ്ണിൻറെ കൃഷ്ണമണിയുടെ ചിത്രവും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്ന ഇലക്‌ട്രോണിക് കാര്‍ഡാണ് ഇ-ഗേറ്റിലൂടെ കടക്കാന്‍ ആവശ്യം.ഇ-ഗേറ്റിലൂടെ കടന്നുപോകാന്‍ ആവശ്യമായ മെട്രിക് കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ ഇരുപത് കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.ഈ സേവനം സൗജന്യമാണെന്ന് അധികൃതര്‍ അറിയിച്ചു.2014 അവസാനത്തോടെ ഏഴരക്കോടി യാത്രക്കാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. .
Leave a Reply