Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: ഭാര്യയെ വഞ്ചിച്ച് സമ്പാദ്യം മുഴുവന്‍ പ്രണയിനിയ്ക്ക് കാഴ്ചവെച്ച മലയാളി യുവാവിന് ഒടുവില്‍ തുണയായത് ഭാര്യ. ബംഗുളൂരുവിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളിയായ യുവാവാണ് ഒഡീഷ്യക്കാരിയായ കാമുകിയ്ക്കു വേണ്ടി തന്റെ സമ്പാദ്യം മുഴുവന്‍ അടിയറവെച്ചത്.വര്‍ഷങ്ങളായി ബാംഗ്ലൂരിലെ കാഡുഗൊഡിയില്‍ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കും ഒപ്പം താമസിച്ചു വരികയാണ് ബോബി. മലയാളിയായ ബോബി ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കും ഒപ്പം ബാംഗ്ലൂരിലെ കാഡുഗൊഡിയിലാണ് താമസിക്കുന്നത്. ഐടി ജീവനക്കാരനായ ബോബിയ്ക്ക് മാസത്തില്‍ 75000 രൂപയോളം ശമ്പളം ലഭിക്കുന്നുണ്ട്.
ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ട ഒഡിഷ സ്വദേശിനിയുമായി ബോബി പ്രണയത്തിലായി. എവിടെ വെച്ചാണ് ഇവര്‍ പ്രണയത്തിലായത് എന്ന് വ്യക്തമല്ല.കാമുകിയ്ക്ക് ഷോപ്പിങിനും ദൈനംദിന ആവശ്യങ്ങള്‍ക്കും ബോബി അക്കൗണ്ടില്‍ നിന്നും പണം അയച്ച് കൊടുക്കുമായിരുന്നു. ഏഴു മാസമായി കാമുകിയുടെ സന്തോഷത്തിനായി സമ്പാദ്യം മുഴുവന്‍ ചിലവഴിച്ചു.കാമുകിയ്ക്ക് ബാംഗ്ലൂരില്‍ ഫ്ലാറ്റ് വാങ്ങുന്നതിന് സ്വന്തം കാറ് വില്‍ക്കാന്‍ തട്ടിപ്പ് നടത്തിയപ്പോഴാണ് ബോബി പിടിയിലായത്. പലരില്‍ നിന്നും പണം വാങ്ങി കാറ് കൈമാറാതെ തട്ടിപ്പ് നടത്തി തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ പരാതിയിലാണ് ബോബിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കാമുകിയെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വന്നത്.
ബോബിയുടെ അക്കൗണ്ടില്‍ നിന്നും പണം കൈമാറാതെ വന്നപ്പോള്‍ ഫ്ലാറ്റ് ഉപേക്ഷിച്ച് പോകുകയായിരുന്നു.കാര്യങ്ങള്‍ അറിഞ്ഞ ബോബിയുടെ ഭാര്യയും ബോബിയുടെ പിതാവുമാണ് രക്ഷയ്ക്കായ് എത്തിയത്. ബോബി വരുത്തി വെച്ച സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പിതാവ് വാക്ക് നല്‍കി.
Leave a Reply