Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:42 pm

Menu

Published on June 22, 2013 at 10:52 am

സഹസ്രാബ്ദത്തിലെ നാശം വിതച്ച പ്രളയക്കെടുതി

el-tsunami-del-himalaya-acaba-con-la-vida-de-mas-de-550-personas-en-india

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ 556 മൃതദേഹങ്ങള്‍ കണ്ടെടുത്തു.അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു.മുഖ്യമന്ത്രി വിജയ് ബഹുഗുണയാണ് ഈ വിവരം അറീച്ചത്. 14,000 പേരെ കാണാനില്ലെന്നാണ് വിവരം.മലഞ്ചെരിവുകളില്‍ വിശ്രമമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ 34,000-ത്തോളം തീര്‍ഥാടകരെ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്. ഗതാഗത സൗകാര്യങ്ങൾഇല്ലാത്ത പ്രദേശങ്ങളില്‍ സൈന്യത്തിനെത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അരലക്ഷത്തോളം ആളുകള്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആഭ്യന്തര സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശചെയ്തു.രംഗത്തുള്ള 43 ഹെലികോപ്റ്ററുകള്‍ വെള്ളിയാഴ്ച 40,000 ചതുരശ്ര കിലോമീറ്റര്‍ മേഖലയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തി മലയിടുക്കുകളില്‍ കുടുങ്ങിയവരെ രക്ഷിച്ചു.45 കോടി രൂപ ദുരിതാശ്വാസ സഹായമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.

Loading...

Leave a Reply

Your email address will not be published.

More News