Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രോഗബാധിതയായതിനെ തുടർന്ന് എഐഎഡിഎംകെ പ്രവർത്തകരും അനുയായികളും പ്രാർത്ഥനയിലാണ്. എന്നാൽ പാർട്ടിയിലെ ഒരു പ്രവർത്തകൻ അമ്മയുടെ രോഗം മാറാനായി വ്യത്യസ്തമായ പ്രാർത്ഥന നടത്തിയിരിക്കുകയാണ്.പെഞ്ചിയമ്മന്‍ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിന് മധുരൈ സ്വദേശിയായ ഇരുളാണ്ടി എന്നയാളാണ് 24 മണിക്കൂര്‍ മുള്‍ക്കിടക്കയില്‍ കിടന്നത്. തന്റെ ജീവന്‍ എടുത്തിട്ടാണെങ്കിലും അമ്മയുടെ രോഗം മാറ്റണമെന്നായിരുന്നു തന്റെ പ്രാര്‍ത്ഥനയെന്ന് ഇരുളാണ്ടി പറഞ്ഞു.
മധുരൈയിലെ പെഞ്ചിയമ്മന്‍ ക്ഷേത്രത്തിന് മുന്നിലായിരുന്നു ഇയാളുടെ പ്രാര്‍ത്ഥന. അഞ്ച് തരത്തിലുള്ള വ്യത്യസ്തമായ മുള്ളുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ കിടക്ക നിര്‍മ്മിച്ചത്. തുടര്‍ന്ന് ദേഹമാസകലം ഭസ്മം പൂശി. ശേഷം 24 മണിക്കൂര്‍ നേരം മുള്‍ക്കിടക്കയില്‍ കിടന്ന് മുനിയാണ്ടി അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.
ഇരുളാണ്ടിക്ക് പിന്തുണയുമായി നിരവധി എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരും പ്രാര്‍ത്ഥന സ്ഥലത്ത് എത്തിയിരുന്നു. സംസ്ഥാന മന്ത്രി സെല്ലുലാര്‍ രാജുവും ക്ഷേത്രത്തില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ രോഗശാന്തിക്ക് ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്. രോഗബാധിതയായി ജയിലില്‍ കഴിയുന്ന ജയലളിതയുടെ രോഗശാന്തിക്കായി കഴിഞ്ഞ ഒരു മാസമായി എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ വിവിധ പ്രാര്‍ത്ഥനകളിലാണ്.
Leave a Reply