Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ജീവനക്കാർക്കുള്ള പ്രതിമാസ പെൻഷൻ മിനിമം 1000 രൂപയാക്കി ഉയർത്തി. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനാണ് (EPFO) ഇക്കാര്യം തീരുമാനിച്ചത്. യു.പി.എ സർക്കാർ പ്രതിമാസ പെൻഷൻ വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് ഈ തീരുമാനം നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇപ്പോഴാണ് പെൻഷൻ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായത്. സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കുള്ള വരുമാന പരിധിയും പതിനയ്യായിരം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഇത് സെപ്തംബർ ഒന്നു മുതലാണ് നിലവിൽ വരുന്നത്. ജോലിയിൽ നിന്നും വിരമിച്ച നിരവധി ജീവനക്കാർക്ക് പെൻഷൻ തുക പുതുക്കിയത് സഹായകമാകും.
Leave a Reply