Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:23 am

Menu

Published on January 30, 2017 at 3:24 pm

ഫേസ്ബുക്ക് സുരക്ഷയ്ക്ക് ഇനി യു.എസ്.ബി കീ

facebook-accounts-can-now-be-secured-with-a-physical-usb-key

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് ഇക്കാലത്ത് വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം അക്കൗണ്ടുകളുടെ സുരക്ഷ ചോദ്യചിഹ്നമായിരിക്കുന്ന ഈ സമയത്ത് ഈ പ്രശ്‌നം പരിഹരിക്കാനായി പുതിയൊരു ഉപകരണമെത്തുന്നു.

ഫേസ്ബുക്ക് തന്നെയാണ് ഈ ഉപകരണം അവതരിപ്പിച്ചിരിക്കുന്നത്. കയ്യില്‍ കൊണ്ടുനടക്കാവുന്ന ഒരു ചെറിയ യു.എസ്.ബി കീ ഉപയോഗിച്ച് ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുന്ന സംവിധാനമാണിത്. യു2എഫ് സപ്പോര്‍ട്ട് ചെയ്യുന്ന യു.എസ്.ബികളാണ് യു.എസ്.ബി കീ ആയി ഉപയോഗിക്കാന്‍ സാധിക്കുക.

facebook-accounts-can-now-be-secured-with-a-physical-usb-key

ഫേസ്ബുക്ക് ലോഗിന്‍ ഓതന്റിക്കേഷനു വേണ്ടി ഈ കീ ഉപയോഗിക്കാം. ഗൂഗിളും യുബികോയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഒരു സ്റ്റാന്‍ഡേര്‍ഡ് ആണിത്. പബ്ലിക് കീ ക്രിപ്‌ടോഗ്രഫി ഉപയോഗിച്ചുള്ള ശക്തമായ ഡ്യുവല്‍ ഓതന്റിഫിക്കേഷന്‍ സിസ്റ്റമാണ് യു2എഫ് നല്‍കുന്നത്.

ആക്റ്റിവിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്രദമാവുക. ഇത്തരം വളരെ സെന്‍സിറ്റീവ് ആയതും ഒന്നിലധികം ആളുകളില്‍ വിദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്നതുമായ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഈ കീ പ്രയോജനപ്പെടുമെന്ന് കമ്പനി പറയുന്നു.

റെഗുലര്‍ ഉപഭോക്താക്കള്‍ക്ക് ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ വഴി ഇത് ഉപയോഗിക്കാം. ഇതിനായുള്ള കോഡ് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ മെസേജ് ആയി ലഭിക്കും.

facebook-accounts-can-now-be-secured-with-a-physical-usb-key2

സോഷ്യല്‍ എന്‍ജിനീയറിങ്, ഫിഷിങ് സ്‌കാം മുതലായവയില്‍ നിന്നുള്ള ഹാക്കിങ് ശ്രമങ്ങള്‍ തടയുകയാണ് ഈ കീയുടെ മുഖ്യ ഉപയോഗം. ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവരുടെ ക്രിപ്‌ടോഗ്രാഫിക് പ്രൂഫ് അടക്കം ഈ കീ സേവ് ചെയ്തു നല്‍കും.

ഗൂഗിള്‍ ക്രോം, ഒപേര ബ്രൗസര്‍ തുടങ്ങിയവയില്‍ നിന്നും ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കാനാണ് ഈ കീകള്‍ ഉപയോഗിക്കുന്നത്. ഫയര്‍ഫോക്സ് ബ്രൗസറില്‍ ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതേയുള്ളൂ.

facebook-accounts-can-now-be-secured-with-a-physical-usb-key3

ഇതുപയോഗിച്ച് ലോഗിന്‍ ചെയ്യുന്നത് വളരെ എളുപ്പമാണ്. മാത്രമല്ല ജിമെയില്‍, ഡോപ്‌ബോക്‌സ്, ജിറ്റ്ഹബ്, സെയില്‍സ്‌ഫോഴ്‌സ് എന്നിവയ്ക്കും മതിയായ സംരക്ഷണം നല്‍കാന്‍ ഈ കീ ഉപയോഗിക്കാം. എവിടെയൊക്കെ ഉപയോഗിച്ചു എന്നുള്ള തരം വിവരങ്ങള്‍ ഈ കീയില്‍ സേവ് ചെയ്യപ്പെടുന്നില്ല എന്നതിനാല്‍ ആ വഴിക്കും സുരക്ഷിതത്വം ഉറപ്പാക്കപ്പെടുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News