Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 12:03 pm

Menu

Published on December 27, 2017 at 5:25 pm

അങ്ങനെ അവസാനം ഫേസ്ബുക്കും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസ്ഥയിൽ എത്തുന്നു..!!

facebook-planing-aadhar-based-verification-in-india

പല സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസ്ഥ വന്നപ്പോൾ നമ്മൾ ഒരിക്കലെങ്കിലും തമാശക്കായി പറഞ്ഞിട്ടുണ്ടാകും ഇങ്ങനെ പോയാൽ ഫേസ്ബുക്കും വട്സപ്പുമെല്ലാം ആധാറുമായി ബന്ധിപ്പിക്കേണ്ടി വരുമല്ലോ എന്ന്. ഏതായാലും ആ പറഞ്ഞത് അതേപോലെ അല്ലെങ്കിലും മറ്റൊരു തരത്തിൽ വന്നിരിക്കുന്നു.

ഫേസ്ബുക്കിൽ പുതുതായി ഇനി അക്കൗണ്ട് തുടങ്ങുന്നവർക്ക് അവരുടെ അക്കൗണ്ടുകൾക്ക് ആധാറിലുളള അതേ പേര് കൊടുക്കേണ്ടി വരുന്ന ഒരു ഓപ്ഷൻ കൊണ്ടുവരാൻ ഫേസ്ബുക് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ.

ഇന്ത്യയിൽ ഈ രീതിയിൽ ഒരു നിയമം നടപ്പിലാക്കുന്നതിലൂടെ ഫെയ്ക്ക് അക്കൗണ്ടുകൾ ഒരു പരിധി വരെ തടയിടാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്. പക്ഷെ ഇത് പുതിയ അക്കൗണ്ട് തുടങ്ങുമ്പോൾ നിർബന്ധമായും ചെയ്യേണ്ട ഒരു ഓപ്ഷൻ ആവില്ല.

എങ്കിലും ഇത്തരത്തിൽ ഒരു നീക്കം ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നും ഉണ്ടാകുകയാണെങ്കിൽ അത് പുതിയ തരത്തിലുള്ള പല വിവാദങ്ങൾക്കും കാരണമായേക്കും. പ്രത്യകിച്ച് ഈയടുത്തായി ചില സ്വകാര്യ കമ്പനികൾ ലക്ഷക്കണക്കിന് ആളുകളുടെ ആധാർ കാർഡ് വിവരങ്ങൾ കൊടുത്ത് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയതടക്കം പല വിവിവാദങ്ങളും വന്നിരുന്നു.
ഈയൊരു സാഹചര്യത്തിൽ ഇങ്ങനെയൊരു നിയമം ഫേസ്ബുക് കൊണ്ടുവരികയാണെങ്കിലും കടമ്പകൾ ഏറെയുണ്ടാകും മറികടക്കാൻ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News