Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് ഇന്ത്യയില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുന്നു. രക്ഷാ ബന്ധന്‍ ആഘോഷങ്ങളുടെ ഭാഗമായിട്ടാണു ‘ടൈഡ് ടുഗതര്‍’ എന്ന പേരില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഈ മാസം 12 മുതല്‍ 29 വരെയാണു ഫെസ്റ്റിവല്‍.
മീഡിയ ഏജന്‍സിയായ ഗ്രൂപ്പ് എമ്മുമായി സഹകരിച്ചാണു ഫെസ്റ്റിവല്‍. രാജ്യത്തെ വിവിധ കമ്പനികളെ കൂട്ടിയോജിപ്പിക്കുകയാണു ഫെസ്റ്റിവലിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികള്‍ ഫീസ് നല്‍കണം. ഇതു ഫേസ്ബുക്കും ഗ്രൂപ്പ് എമ്മും വീതിക്കും. നിലവില്‍ 11.2 കോടി ഉപയോക്താക്കള്‍ ഇന്ത്യയില്‍ ഫേസ്ബുക്കിന് ഉണ്ട്. ഇത്രയധികം ആളുകളിലേക്കു വിപണി എത്തിക്കാന്‍ കഴിയുമെന്നതാണു തങ്ങളുടെ ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രത്യേകതയെന്നു ഫേസ്ബുക്ക് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഇതേരീതിയില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. ഗ്രാന്‍ഡ് ദിവാലി മേളയെന്ന പേരില്‍ നടന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ ആമസോണും ഗ്രൂപ്പ് എമ്മുമായിരുന്നു ഗൂഗിളിന്റെ പാര്‍ട്ണര്‍മാര്‍.
ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ അവരുടെ സ്വന്തം വെബ്സൈറ്റില്‍ ഇപ്പോള്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുന്നുണ്ട്. പ്രത്യേക വെബ്സൈറ്റ് ഉണ്ടാക്കിയാണു ഗൂഗിളും ഫേസ്ബുക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
Leave a Reply