Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 9:43 pm

Menu

Published on November 16, 2018 at 11:16 am

ഫെയ്സ്ബുക്ക് മെസഞ്ചറിൽ പുതിയ ഫീച്ചർ “റിമൂവ് ഫോർ എവരി വൺ”

facebook-starts-rolling-out-remove-for-everyone-feature

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ സേവനത്തില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി പിന്‍വലിക്കാനാവും. പുതിയ ‘അണ്‍ സെന്റ്’ ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്‌ഡേറ്റ് ഫെയ്‌സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമാണ് ഇത്. ഫെയ്‌സ്ബുക്കില്‍ റിമൂവ് ഫോര്‍ എവരിവണ്‍ എന്നാണ് ഫീച്ചറിന്റെ ഔദ്യോഗികമായ പേര്. സന്ദേശം അയച്ച് പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ. നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും.

പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ എന്നിവിടങ്ങളിലാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. മെസഞ്ചറിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഇത് ലഭിക്കും. അധികം വൈകാതെ തുന്നെ ആഗോള തലത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് ഫെയ്‌സ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ഇത് കൂടാതെ സന്ദേശങ്ങള്‍ക്ക് മുന്‍കൂട്ടി കാലാപരിധി നിശ്ചയിക്കുന്ന മറ്റൊരു ഫീച്ചറിന് വേണ്ടിയും ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. സമയ പരിധി നിശ്ചയിച്ച് ആ സമയ പരിധി കഴിഞ്ഞാലുടെ സന്ദേശങ്ങളും കോണ്‍വര്‍ സേഷനുകളും നീക്കം ചെയ്യപ്പെടുന്ന ഫീച്ചറാണിത്. വാട്‌സ്ആപ്പ് ഉപയോഗിച്ച് പരിചയമുള്ളവര്‍ക്ക് റിമൂവ് ഫോര്‍ എവരിവണ്‍ ഉപയോഗിക്കാന്‍ പ്രയാസമുണ്ടാവില്ല. എങ്കിലും മെസഞ്ചറില്‍ എങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് താഴെ കാണാം.

Loading...

Leave a Reply

Your email address will not be published.

More News