Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:45 pm

Menu

Published on October 18, 2014 at 10:27 am

മൂന്നുവര്‍ഷം മുമ്പ് മരിച്ച മുത്തശിയുടെ മെസേജ് കൊച്ചുമകള്‍ക്ക്

family-who-sent-texts-to-mobile-buried-with-late-gran-get-replies-from-beyond-grave

ലണ്ടന്‍: മൂന്നുവര്‍ഷം മുമ്പ് മരിച്ച മുത്തശിയുടെ മെസേജ് കൊച്ചുമകള്‍ക്ക് ലഭിച്ചു . ബ്രിട്ടനിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . 2011 ല്‍ മരിച്ച 59 കാരിയായ ലെസ്ലി എമേഴ്‌സണാണ് മൂന്ന് വര്‍ഷത്തിന് ശേഷം കൊച്ചു മകള്‍ ഷെറി എമേഴ്‌സണിന് മെസേജ് അയച്ചത്.ലെസ്ലി എമേഴ്‌സണ്‍ മരിച്ചപ്പോള്‍ അവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ശവപ്പെട്ടിയില്‍ കൊച്ചുമകള്‍ ഷെറി അടക്കം ചെയ്യുകയായിരുന്നു.എന്താണ് സംഭവിച്ചതെന്നറിയാന്‍ ഷെറിയുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മുത്തശ്ശിയുടെ എസ്.എം.എസിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത വ്യക്തമായത്. മുത്തശ്ശിയുടെ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് മറ്റൊളാണ്. ഇയാളാണ് ഈ നമ്പരില്‍ നിന്ന് ഷെറിക്ക് മറുപടി സന്ദേശം അയച്ചത്.ലെസ്ലിയുടെ മരണ ശേഷം ബ്രിട്ടനിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഒ2 ഈ നമ്പര്‍ മറ്റൊരാള്‍ക്ക് അനുവദിക്കുകയായിരുന്നു. ഷെറി തന്റെ മുത്തശ്ശിക്ക് സ്‌നേഹപൂര്‍വം അയച്ചിരുന്ന എല്ലാ എസ്.എം.എസുകളും ലഭിച്ചിരുന്നത് നമ്പരിന്റെ പുതിയ ഉടമയ്ക്കാണ്. തുടര്‍ച്ചയായി എസ്.എം.എസുകള്‍ ലഭിച്ചുതുടങ്ങിയയോടെയാണ് ഇയാള്‍ മറുപടി നല്‍കിയത്. സുഹൃത്തുക്കളില്‍നിന്ന് കിട്ടിയ തമാശ എസ്.എം.എസ്സുകള്‍ ഷെറി തനിക്ക് അയച്ചതാണെന്നാണ് പഴയ മൊബൈല്‍ നമ്പറിന്റെ പുതിയ ഉടമ കരുതിയത്. ഏതായാലും പരേതാത്മാവില്‍ നിന്ന് എസ്.എം.എസ് ലഭിച്ചതിനെ തുടര്‍ന്ന് ഒന്ന് ഭയന്നെങ്കിലും യഥാര്‍ത്ഥ വസ്തുത വ്യക്തമായതോടെ ആശങ്ക പൊട്ടിച്ചിരിക്ക് വഴിമാറി.ഏതായാലും മരിച്ചയാളുടെ എസ്.എം.എസ് വായിക്കേണ്ടി വന്ന കുടുംബത്തോട് മൊബൈല്‍ കമ്പനി ഖേദപ്രകടനം നടത്തി.

message - grand mother

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News