Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:02 pm

Menu

Published on June 12, 2018 at 12:34 pm

പത്രപ്രവർത്തനം ഇഷ്ടമുള്ളവരാണോ നിങ്ങൾ..? എങ്കിൽ ഫേസ്ബുക് വിളിക്കുന്നു

fecebook-job-opening

ഫേസ്ബുക് വഴി വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കുന്നത് ഫേസ്ബുക്കിന് ഏറെ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം വ്യാജ വാർത്തകൾ പല അനിഷ്ട സംഭവങ്ങൾക്കും വഴിവെക്കുമ്പോൾ ഇതിനെ നേരിടാൻ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക്.

ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങളുടെ വസ്തുതാപരിശോധനക്കായി ‘ന്യൂസ് പബ്ലിഷര്‍ സ്‌പെഷ്യലിസ്റ്റുകളെയാണ് ഫേസ്ബുക് നിയമിക്കുന്നത്. വ്യാജവാര്‍ത്തകളും പക്ഷപാതിത്വവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടിയായാണ് കമ്പനിയുടെ ഈ നീക്കം.

വ്യാഴാഴ്ചയാണ് ഫെയ്‌സ്ബുക്ക് പുതിയ തൊഴില്‍ പരസ്യം പ്രസിദ്ധീകരിച്ചത്. പത്രപ്രവര്‍ത്തനത്തോട് താല്‍പര്യമുള്ളവരും ലോകത്തെ കൂടുതല്‍ ബന്ധിപ്പിക്കുക എന്ന ഫെയ്‌സ്ബുക്ക് പദ്ധതിയില്‍ വിശ്വസിക്കുന്നുവരുമായ ആളുകളെയാണ് ഫെയ്‌സ്ബുക്കിന് ആവശ്യം.

പുതിയ തൊഴില്‍ പരസ്യത്തെകുറിച്ച് ആദ്യ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഫെയ്‌സ്ബുക്ക് ഫെയ്‌സ്ബുക്ക് പരസ്യം പിന്‍വലിക്കുകയുണ്ടായി. അല്‍പ്പ സമയത്തിന് ശേഷം ചെറിയ മാറ്റങ്ങളോടെ അത് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. ആദ്യ പരസ്യത്തില്‍ തസ്തികയുടെ പേര് ന്യൂസ് ക്രെഡിബിലിറ്റി സ്‌പെഷ്യലിസ്റ്റ് എന്നായിരുന്നുവെങ്കില്‍ ഇപ്പോഴത് ‘ന്യൂസ് പബ്ലിഷര്‍ സ്‌പെഷ്യലിസ്റ്റ്’ എന്നാക്കിമാറ്റി. സ്പാനിഷ് ഭാഷയില്‍ വൈദഗ്ദ്യമുള്ളവരെയാണ് ഫെയ്‌സ്ബുക്ക് ക്ഷണിച്ചിട്ടുള്ളത്. ബിരുദമാണ് കുറഞ്ഞ യോഗ്യത.

കഴിഞ്ഞയാഴ്ചയാണ് ഫെയ്‌സ്ബുക്കിലെ ട്രെന്‍ഡിങ് വിഭാഗം പിന്‍വലിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചത്. ആളുകളുടെ കൂടുതൽ ഉപയോഗം അറിയാൻ ക്രമീകരിച്ച ട്രെൻഡിങ് ലിസ്റ്റ് മുഴുവൻ വ്യാജവാർത്തകൾ കൊണ്ട് നിറഞ്ഞ സാഹചര്യത്തിലായിരുന്നു ഫേസ്ബുക്കിന്റെ ഈ നീക്കം.

സുഹൃത്തുക്കളില്‍ നിന്നും മറ്റുമുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലും മാറ്റം വരും പകരം വിശ്വാസ്യതയുള്ള ഉറവിടങ്ങളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നത്. ഇതുവഴി വ്യാജ വാര്‍ത്തകളെ അടിച്ചമര്‍ത്താനും ശ്രമിക്കുന്നു. താമസിയാതെ ഇന്ത്യന്‍ ഭാഷകളിലും ന്യൂസ് പബ്ലിഷര്‍ സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കാന്‍ സാധ്യതയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News