Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2023 12:05 pm

Menu

Published on April 27, 2013 at 5:38 am

ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ്: കേരളം റണ്ണറപ്പ്

federationcup-athletics

പട്യാല: മലയാളിതാരങ്ങളുടെ മികവില്‍ ഒഎന്‍ജിസി ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് കിരീടം നിലനിര്‍ത്തി. രണ്ടാം നിരക്കാരെ അണിനിരത്തിയ കേരളമാണ് റണ്ണറപ്പ്. പട്യാലയില്‍ അഞ്ചുദിവസമായി നടന്ന മീറ്റില്‍ 177 പോയിന്റ് നേടിയാണ് ഒഎന്‍ജിസി ജേതാക്കളായത്. കേരളം 113 പോയിന്റ് സ്വന്തമാക്കി. തമിഴ്നാടാണ് (78) മൂന്നാമത്. പുരുഷ, വനിതാ വിഭാഗങ്ങളിലും ഒഎന്‍ജിസിയാണ് ഒന്നാമത്. പുരുഷവിഭാഗത്തില്‍ 79 പോയിന്റാണ് അവരുടെ സമ്പാദ്യം. തമിഴ്നാടിനു (51) പിന്നില്‍ മൂന്നാമതാണ് കേരളം (40). അതേസമയം വനിതാവിഭാഗത്തില്‍ ഒഎന്‍ജിസിക്കു (98) തൊട്ടുപിന്നില്‍ രണ്ടാമതാണ് കേരളം (73). കേരളമാണ് കഴിഞ്ഞതവണ കിരീടം നേടിയത്. ആതിഥേയരായ പഞ്ചാബ് (43) മൂന്നാമതെത്തി. തുടര്‍ച്ചയായ മൂന്നാംദിനവും കേരളം സ്വര്‍ണത്തില്‍നിന്ന് അകന്നു നിന്നെങ്കിലും ഒഎന്‍ജിസിയെ പ്രതിനിധീകരിച്ച കോഴിക്കോട്കാരി മയൂഖ ജോണി ട്രിപ്പിളിലും ഒന്നാമതെത്തി ഡബിള്‍ തികച്ചു. നേരത്തെ ലോങ്ജമ്പിലാണ് മയൂഖ സ്വര്‍ണം നേടിയത്. അവസാന ചാട്ടത്തില്‍ 13.46 മീറ്റര്‍ കുറിച്ചാണ് മയൂഖ സ്വര്‍ണം നേടിയത്. കേരളത്തിന്റെ മെറീന ജോസഫ് (13.12), അമിത ബേബി (12.96) എന്നിവര്‍ വെള്ളിയും വെങ്കലവും നേടിയതോടെ വ്രനിതാ ട്രിപ്പിള്‍ മലയാളികള്‍ തൂത്തുവാരി. പുരഷ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി ഒഎന്‍ജിസിയുടെതന്നെ സിദ്ധാന്ത് തിംഗലയും ഡബിള്‍ തികച്ചു. നേരത്തെ 100 മീറ്ററിലാണ് ഈ യുവാവ് ഒന്നാമനായത്. ടാറ്റാ മോട്ടോഴ്സിന്റെ എ സുരേഷിനുപിന്നില്‍ കേരളത്തിന്റെ പിന്റോ മാത്യു വെങ്കലം സ്വന്തമാക്കി. മീറ്റിന്റെ ആദ്യദിനം വനിതാ നൂറില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ മെര്‍ലിന്‍ ജോസഫിന്റെ ഡബിള്‍മോഹം അവസാനദിനത്തെ ഇരുന്നൂറില്‍ തകര്‍ന്നു. 24.18 സെക്കന്‍ഡിന് ഫിനിഷ്ചെയ്ത മെര്‍ലിന് നാലാംസ്ഥാനമെ ലഭിച്ചുള്ളൂ. ബംഗാളിന്റെ ആഷാ റോയിക്കാണ് (23.70) സ്വര്‍ണം. ബ്രാണി നന്ദ, ദ്യുതി ചന്ദ് എന്നിവര്‍ വെള്ളിയും വെങ്കലവും നേടി. പുരുഷ നൂറില്‍ ഏഴാമതായിപ്പോയ കേരളതാരം രാഹുല്‍ ജി പിള്ള ഇരുന്നൂറില്‍ പ്രകടനം മെച്ചപ്പെടുത്തി രണ്ടാമനായി (21.61). ആന്ധ്രയുടെ മണികണ്ഠ രാജിനാണ് (21.41) സ്വര്‍ണം. വനിതാ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ വി സജിത (14.40) കേരളത്തിന് വെള്ളി സമ്മാനിച്ചു. തമിഴ്നാടിന്റെ ഹേമശ്രീക്കാണ് (14.37) സ്വര്‍ണം. വനിതാ 4-400 മീറ്റര്‍ റിലേയില്‍ അനില്‍ഡ തോമസ്, അംബിക ശ്രീധരന്‍, അന്‍ജു തോമസ്, അനു മറിയം ജോസ് എന്നിവരടങ്ങുന്ന കേരള ടീം വെള്ളി നേടി. താരനിബിഡമായ ഒഎന്‍ജിസിക്കാണ് സ്വര്‍ണം. അതേസമയം കേരളത്തിന്റെ പുരുഷ റിലേ ടീമിന് നാലമത് എത്താനേ കഴിഞ്ഞുള്ളൂ. തമിഴ്നാടാണ് ഒന്നാംസ്ഥാനക്കാര്‍. വനിതാ എണ്ണൂറില്‍ ഒഎന്‍ജിസിക്കുവേണ്ടി ഓടിയ സിനിമോള്‍ പൗലോസ് (2:08.04) ഒന്നാമതെത്തി. കേരളതാരം അംബിക ശ്രീധരന്‍ ഏഴാമതാണ് ഫിനിഷ് ചെയ്തത്. അയ്യായിരത്തില്‍ ആതിഥേയരെ പ്രതിനിധീകരിച്ച ഒ പി ജയ്ഷയ്ക്കാണ് (16:39.43) സ്വര്‍ണം. കേരളത്തിന്റെ പി യു ചിത്ര ആറാമതും കെ കെ വിദ്യ എട്ടാമതുമാണ് ഓടി എത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News