Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 29, 2024 7:42 am

Menu

Published on May 9, 2013 at 6:19 am

ഫെര്‍ഗൂസന്‍ മാഞ്ചസ്റ്ററിനോട് വിടപറയുന്നു

ferguson-says-bye-to-manchester

ലണ്ടന്‍: പരിശീലന മികവു കൊണ്ട് ഫുട്ബാളിന്‍െറ ഭൂമികയില്‍ സൂപ്പര്‍താര പരിവേഷമാര്‍ജിച്ച സര്‍ അലക്സ് ഫെര്‍ഗൂസന്‍ വിരമിക്കുന്നു. കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 26 വര്‍ഷത്തിലധികമായി കളി പറഞ്ഞുകൊടുക്കുന്ന ഈ ആചാര്യന്‍ സീസണ്‍ അവസാനിക്കുന്നതോടെ പരിശീലകവേഷത്തില്‍നിന്ന് പടിയിറങ്ങും. 13 പ്രീമിയര്‍ ലീഗ് കിരീടം ഉള്‍പ്പെടെ 49 കിരീടങ്ങള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ഷോകേസിലെത്തിച്ചാണ് ഫെര്‍ഗിയുടെ വിടവാങ്ങല്‍. ഈ സീസണില്‍ യുനൈറ്റഡ് 13ാം കിരീടം ഉറപ്പിച്ചതിനു പിന്നാലെയാണ് ക്ളബ് ആരാധകരെ ഞെട്ടിച്ച് 71കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മേയ് 19ന് വെസ്റ്റ് ബ്രോംവിച്ചിനെതിരെ നടക്കുന്ന, കോച്ചെന്ന നിലയിലുള്ള 1500ാം മത്സരത്തോടെ കുപ്പായമഴിക്കുന്ന അദ്ദേഹത്തെ ക്ളബ് ഡയറക്ടറായി നിയമിക്കുമെന്ന് യുനൈറ്റഡ് അധികൃതര്‍ അറിയിച്ചു.
എവര്‍ട്ടണിനൊപ്പമുള്ള ഡേവിഡ് മോയെസ് ഫെര്‍ഗൂസന്‍െറ പിന്‍ഗാമിയാകാനിടയുണ്ട്. പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും.
‘ഒരു ക്ളബിനെ ശക്തമായ നിലയിലെത്തിച്ചശേഷം പിരിഞ്ഞുപോവുകയെന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. അതുതന്നെ സംഭവിച്ചതായി ഞാന്‍ വിശ്വസിക്കുന്നു’ലോകോത്തര പരിശീലകന്‍ പറയുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ പരിശീലനസൗകര്യങ്ങള്‍ ഒന്നാന്തരമാണെന്നും ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയം ലോകത്തെ പ്രധാന വേദികളിലൊന്നാണെന്നും ഫെര്‍ഗൂസന്‍ പുകഴ്ത്തി.
കിരീടനേട്ടം പതിവാക്കിയ , പ്രായത്തിന്‍െറ കാര്യത്തില്‍ സന്തുലനമുള്ള ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ  യുവതാരങ്ങളുടെ ഘടന മികച്ച ഭാവിയുള്ള ടീമാക്കി മാറ്റുമെന്ന് ഫെര്‍ഗി അഭിപ്രായപ്പെട്ടു.
കാല്‍നൂറ്റാണ്ടോളം കിരീടവരള്‍ച്ച അനുഭവിച്ച ടീമിനെ ലോകത്തെ ഒന്നാംനിരയാക്കിയതിന് സഹായിച്ചവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ‘കുടുംബത്തിന്‍െറ പിന്തുണയും അത്യാവശ്യഘടകമായിരുന്നു. കരിയറിലുടനീളം ഭാര്യ കാത്തി നല്‍കിയ പ്രോത്സാഹനം എത്ര സഹായമായെന്ന് വാക്കുകളില്‍ വിവരിക്കാനാവില്ല’ ഫെര്‍ഗൂസന്‍ പറഞ്ഞു.
സ്മരണാര്‍ഹമായ വിജയങ്ങള്‍ സമ്മാനിക്കാന്‍ ആത്മാര്‍പ്പണം നടത്തിയ താരങ്ങളോടും സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനോടും അദ്ദേഹം നന്ദി പറഞ്ഞു. ‘അവരുടെ സംഭാവനയില്ലെങ്കില്‍ യുനൈറ്റഡ് ഇത്ര ഉയരത്തിലെത്തുമായിരുന്നില്ല്ള.  കരിയറിന്‍െറ ആദ്യനാളുകളില്‍ ക്ളബ് ബോര്‍ഡും പ്രത്യേകിച്ച് സര്‍ ബോബി ചാള്‍ട്ടനും നല്‍കിയ പിന്തുണ ഒന്നാന്തരം ഫുട്ബാള്‍ ക്ളബിനെ പടുത്തുയര്‍ത്തുന്നതിന് സഹായമായി.  ഉടമകളായ ഗ്ളേസര്‍ കുടുംബവും പിന്തുണ നല്‍കി’.
ഡേവിഡ് ഗില്ലിനെപ്പോലെയുള്ള ചീഫ് എക്സിക്യൂട്ടിവുമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയെന്നത് ഭാഗ്യമാണെന്നും വിടപറയുന്ന പരിശീലകന്‍ പറഞ്ഞു. ആരാധകര്‍ എന്നും കലവറയില്ലാതെ പിന്തുണച്ചതായും അദ്ദേഹം സ്മരിച്ചു. ക്ളബിന്‍െറ ഡയറക്ടറായും അംബാസഡറായുമുള്ള റോള്‍ ഏറ്റെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഫെര്‍ഗൂസന്‍ കൂട്ടിച്ചേര്‍ത്തു.

 

Loading...

Leave a Reply

Your email address will not be published.

More News