Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:36 pm

Menu

Published on January 15, 2019 at 4:27 pm

വാട്സാപ്പിൽ പുതിയ ഫീച്ചർ ഉടൻ വരുന്നു…

fingerprint-sensor-lock-and-unlock-whatsapp-app

ജനപ്രിയ മെസേജിങ് സര്‍വീസായ വാട്‌സാപ്പിന് താമസിയാതെ ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ സാധ്യമായേക്കുമെന്ന് റിപ്പോർട്ട്. ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പ് ഈ സുരക്ഷാ ഫീച്ചര്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് റപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് എനേബിൾ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും വാട്‌സാപ്പ് സന്ദര്‍ശിക്കുമ്പോള്‍ വിരലടയാളം നല്‍കിയാലേ ആപ്പിലേക്കു കടക്കാനാകൂ.

വാട്‌സാപ് ബീറ്റാ ഇന്‍ഫോ (WABetaInfo) എന്ന വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇവര്‍ വാട്‌സാപിലെ പല പുതിയ ഫീച്ചറുകളും പരീക്ഷിക്കുന്ന കമ്പനിയാണ്. അവര്‍ പറയുന്നത് ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ഫീച്ചര്‍ പരീക്ഷിക്കപ്പെടുകയാണിപ്പോള്‍ എന്നാണ്. ആന്‍ഡ്രോയിഡിലെ വാട്‌സാപ് 2.19.3 ബീറ്റാ വേര്‍ഷനിലിത് ഡിസേബിള്‍ ചെയ്തിരിക്കുകയാണ്.

ഐഒഎസില്‍, ഫിംഗര്‍പ്രിന്റ്, ഫെയ്‌സ്‌ഐഡി എന്നിവ ഉപയോഗിച്ച് വാട്‌സാപ് അണ്‍ലോക് ചെയ്യാനുള്ള ഫീച്ചര്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനിയെന്നു പറയുന്നു. എന്നാല്‍ അത് ഇപ്പോഴും പ്രവര്‍ത്തന സജ്ജമായിട്ടില്ല. അതിനു ശേഷം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഫിംഗര്‍പ്രിന്റ് അണ്‍ലോക് നല്‍കാനുള്ള ശ്രമം വാട്‌സാപ് തുടങ്ങുകയായിരുന്നു.

ഈ ഫീച്ചര്‍ ഔദ്യോഗികമായി ലഭ്യമാക്കുമ്പോള്‍, വാട്‌സാപ്പിനുള്ളില്‍ Settings > Account > Privacy എത്തിയാല്‍ എനേബിൾ ചെയ്യാം. ഇത് എനേബിൾ ചെയ്തു കഴിഞ്ഞാല്‍ ചാറ്റുകള്‍ പിന്നെ മറ്റാര്‍ക്കും കാണാനാകില്ല. വാട്‌സാപ് ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഉടന്‍ ഫിംഗര്‍പ്രിന്റ് ഐഡി ചോദിക്കും. നോട്ടിഫിക്കേഷനില്‍ നിന്ന് കടക്കാന്‍ ശ്രമിച്ചാലുമൊക്കെ ഇതു തന്നെയായിരിക്കും ഫലം. ചുരുക്കി പറഞ്ഞാല്‍ ഒരു തവണ ക്ലോസു ചെയ്തു കഴിഞ്ഞ് പിന്നെ വരുന്ന മെസേജ് കാണണമെങ്കില്‍ ഫിംഗര്‍പ്രിന്റ് പതിപ്പിക്കേണ്ടി വരും. ഏതെങ്കിലും ഒരു പ്രത്യേക ചാറ്റ് മറ്റുള്ളവര്‍ കാണാതിരിക്കാനല്ല, മറിച്ച് മുഴുവന്‍ വാട്‌സാപ് മെസേജുകളും പ്രൊട്ടക്ട് ചെയ്യാനാണിത് ഉപയോഗിക്കുക.

ഈ ഫീച്ചര്‍ ആദ്യം ആന്‍ഡ്രോയിഡിലും പിന്നീട് ഐഒഎസിലും ലഭ്യമാക്കുമെന്നാണ് അറിയുന്നത്. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ മുതല്‍ മുന്നിലേക്കുള്ള വേര്‍ഷനുകളിലെ, ഫിംഗര്‍പ്രിന്റ് സ്‌കാനറുളള ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാക്കും.

Loading...

Leave a Reply

Your email address will not be published.

More News