Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖസൗന്ദര്യം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കാല്‍പ്പാദങ്ങളുടെ സംരക്ഷണവും. ഏവരും ഏറെ തിരക്കിലാകുന്ന ഈ സമയത്ത് എപ്പോഴും മറന്നു പോകുന്നത് കാലുകളുടെ ഭംഗിയും സംരക്ഷണവും തന്നെയാണ്.
പാദങ്ങളുടെ സംരക്ഷണത്തിനായും കുറച്ച് സമയം മാറ്റിവെയ്ക്കണം. അഴുക്ക്, മലിനീകരണം, അണുബാധ, ഹൈ ഹീല്‍ ഉപയോഗം കൊണ്ടുള്ള വേദന എന്നിവ പാദങ്ങളെ ബാധിക്കാറുണ്ട്. പാദങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതും അവ സംരക്ഷിക്കാനുള്ള വഴികളെന്തെല്ലാമെന്ന് നോക്കാം.
ആഴ്ചയിലൊരിക്കല്‍ ഇളംചൂട് വെള്ളത്തില്‍ കാലുകള്‍ മുക്കി വെയ്ക്കുക. ഇതുവഴി കാലുകളിലെ രക്തചംക്രമണം വര്‍ദ്ധിക്കുന്നതിനും അണുക്കളെ ഒഴിവാക്കുവാനും സാധിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് എല്ലാ ദിവസവും മോയിസ്ചറൈസിംഗ് ക്രീം ഉപയോഗിച്ച് കുറച്ചു നേരം മസാജ് ചെയ്യുന്നതും കാലുകള്‍ക്ക് നല്ലതാണ്.
പുറത്തിറങ്ങുമ്പോള്‍ കാലുകള്‍ വൃത്തിയാക്കിയതിനു ശേഷം സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക. ഇതു കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയാന്‍ സഹായിക്കും. പാദങ്ങള്‍ സോപ്പുപയോഗിച്ച് കഴുകിയ ശേഷം പാദങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്രീം പുരട്ടുകയാണെങ്കില്‍ പാദങ്ങളിലുണ്ടാകുന്ന വിണ്ടു കീറലുകളെ ഇത് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും.
കൂടാകെ പാദങ്ങളിലെ നഖങ്ങള്‍ എപ്പോഴും വെട്ടി വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കില്‍ നഖങ്ങള്‍ക്കിടയില്‍ അഴുക്ക് കയറി നഖങ്ങള്‍ക്ക് രോഗം ബാധിക്കാന്‍ ഇടയാകും. പാദങ്ങളിലെ വിണ്ടു കീറല്‍ നിര്‍ജലീകരണത്തിന്റെ ലക്ഷണമാണ് അതിനാല്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.
മാത്രമല്ല പാദങ്ങളില്‍ എണ്ണ തേയ്ക്കുന്നത് പാദത്തിലെ ഞരമ്പുകളുടെ ഉണര്‍വിനും തലച്ചോറിന്റെ ഉത്തേജനത്തിനും സഹായകരമാകും. ഇത് നിത്യേന ചെയ്യുന്നത് ഏറെ നല്ലതാണ്.
Leave a Reply