Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2025 10:25 am

Menu

Published on May 10, 2013 at 6:37 am

പുണെക്ക് തോല്‍വി തന്നെ

for-pune-warriors-fail-only

പുണെ: പ്ളേഓഫിലെത്തില്ലെന്നുറപ്പായ പുണെ വാരിയേഴ്സിന് ഐ.പി.എല്ലില്‍ 11ാം തോല്‍വി. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സാണ് 46 റണ്‍സിന് പുണെയെ കീഴടക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ആറു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സടിച്ചപ്പോള്‍ പുണെ മൂന്നു പന്തു ബാക്കിയിരിക്കേ 106 റണ്‍സിന്പുറത്തായി. 28 പന്തില്‍ നാലു സിക്സടക്കം 40 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസും 25 പന്തില്‍ 31 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും മാത്രമാണ് രണ്ടക്കം കടന്നത്. ബാലാജി  മൂന്നും സുനില്‍ നരെയ്ന്‍, ജാക് കാലിസ്, ഇഖ്ബാല്‍ അബ്ദുല്ല എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.
ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് നൈറ്റ്റൈഡേഴ്സിന്‍െറ ടോപ്സ്കോറര്‍. 44 പന്തില്‍ ഗംഭീര്‍ ആറു ഫോറടക്കം 50 റണ്‍സെടുത്തു. ഭുവനേശ്വര്‍ കുമാര്‍ 25 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ഒന്നാം വിക്കറ്റില്‍ ഗംഭീറും മന്‍വീന്ദര്‍ ബിസ്ലയും (13 പന്തില്‍ 12) 32 പന്തില്‍ 45 റണ്‍സ് ചേര്‍ത്തെങ്കിലും പിന്നീട് ഇടക്കിടെ വിക്കറ്റുകള്‍ നഷ്ടമായത് റണ്ണൊഴുക്കിനെ ബാധിച്ചു. ഐ.പി.എല്ലില്‍ അരങ്ങേറ്റത്തിനിറങ്ങിയ കശ്മീരി സ്പിന്നര്‍ പര്‍വേസ് റസൂല്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി ജാക് കാലിസിന്‍െറ (ആറു പന്തില്‍ രണ്ട്) വിക്കറ്റ് സ്വന്തമാക്കി. ഓയിന്‍ മോര്‍ഗന്‍ 15 പന്തില്‍ 15 റണ്‍സെടുത്തു. യൂസുഫ് പത്താന്‍ ആറു പന്തില്‍ മൂന്നു റണ്‍സെടുത്ത് പുറത്തായി. അവസാന ഘട്ടത്തില്‍ റ്യാന്‍ ടെന്‍ ഡൊഷാറ്റെ (21 പന്തില്‍ 31), മനോജ് തിവാരി (10 പന്തില്‍ 15 നോട്ടൗട്ട്), രജത് ഭാട്ടിയ (അഞ്ചുപന്തില്‍ 13 നോട്ടൗട്ട്) എന്നിവരുടെ കൂറ്റനടികളാണ് സ്കോര്‍ 150 കടത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News