Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2026 9:22 pm

Menu

Published on July 6, 2013 at 11:45 am

മുന്‍ ലോകസുന്ദരി യുക്താമുഖി പീഡന പരാതിയുമായി പൊലീസിനെ സമീപിച്ചു.

former-miss-world-yukta-mookhey-lodges-dowry-harassment-case-against-husband

മുംബൈ: മുന്‍ ലോകസുന്ദരി യുക്താമുഖി ഭര്‍ത്താവ് സ്ത്രീധന പീഡന ആരോപണവുമായി പൊലീസിനെ സമീപിച്ചു. ഭര്‍ത്താവ് പ്രിന്‍സ് തൂലിക്കെതിരെ അമ്പോലി പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. യുക്താമുഖിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ സ്വിരീകരിച്ചു. തൂലിയെ കേസില്‍ വിശദീകരണം നല്‍കാന്‍ വിളിച്ചുവരുത്തുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ യുക്താമുഖി തയ്യാറായിട്ടില്ല. കഴിഞ്ഞ മാസമാണ് യുക്താമുഖി ഭര്‍ത്താവിന് എതിരെ പരാതി എഴുതിനല്‍കിയത്. എന്നാല്‍ കേസില്‍ ഇതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 2008 ലാണ് ഹോട്ടല്‍ വ്യവസായിയായ പ്രിന്‍സ് തൂലിയെ യുക്താമുഖി വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്നുവയസ്സുള്ള കുട്ടിയുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News