Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 4, 2026 8:13 pm

Menu

Published on June 4, 2014 at 1:12 pm

ഇൻറർനെറ്റ് ഇല്ലാതെ ഇനി മുതൽ ഫേസ്ബുക്ക് ഉപയോഗിക്കാം

free-fb-on-mobile-without-internet-connectivity

ദില്ലി: ഇൻറർനെറ്റ് ഇല്ലാതെ ഇനി മുതൽ ഫേസ്ബുക്ക് ഉപയോഗിക്കാം.ബി .എസ് എന്‍ എല്‍ ആണ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഇത്തരമൊരു സൗകര്യം ഒരുക്കുന്നത്.ഈ സേവനം ലഭ്യമാക്കുന്നതിനായി യുടോപ്പിയ മൊബൈല്‍സുമായി ബിഎസ്എന്‍എല്‍ കരാറിലൊപ്പിട്ടു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ സൗകര്യം ഏത് തരം ഫോണിലും ലഭ്യമാകുമെന്ന് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ അറിയിച്ചു. നാലൂ രൂപയുടെ സ്‌പെഷ്യല്‍ റീച്ചാര്‍ജ് ചെയ്താല്‍ മൂന്നു ദിവസം ഈ സേവനം ലഭിക്കുന്നതാണ്.ആദ്യഘട്ടത്തില്‍ ഈസ്റ്റ് സോണിലും സൗത്ത് സോണിലും മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക.ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്നതിനാണ് മൊബൈല്‍ കമ്പനികള്‍ യുഎസ്എസ്ഡി(അണ്‍ സ്ട്രക്‌ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം കമ്പനിയുടെ ബിസിനസ് വളര്‍ത്തുന്നതിന് ഉപയോഗപ്പെടുത്തുകയാണ് ഇതിൻറെ ലക്ഷ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News