Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മീററ്റ് : ജനിതകമായി പുരുഷ ലക്ഷണങ്ങളോടുകൂടി പിറന്ന യുവതി ഇരട്ട പെണ്‍കുട്ടികൾക്ക് ജന്മം നൽകി.ഉത്തർ പ്രദേശിലെ മീററ്റിലാണ് ഇത്തരമൊരു അപൂർവ സംഭവം നടന്നത് . 32 കാരിയായ യുവതിയാണ് ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ സാധിച്ചത്.’XYഗൊണാർഡർ ഡിസ് ജെനിസിസ് ‘എന്ന അപൂർവ രോഗമാണ് യുവതിയ്ക്ക്. രൂപഭാവങ്ങളിൽ സ്ത്രീയാണെങ്കിലും ജനിതകമായി പുരുഷ സ്വഭാവമാണ് ഇവർക്കുണ്ടായിരുന്നത്.സാധാരണ സ്ത്രീകൾക്ക് ‘XX’ എന്ന ക്രോമാസോമുകളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഈ യുവതിയ്ക്ക് 46 ‘XY’എന്ന ക്രോമസോമുകൾ ആണ് ഉള്ളത്. ഏഴു വർഷം മുൻപാണ് ഇവരുടെ വിവാഹം . സാധാര സ്ത്രീകൾക്കുള്ളതുപോലെ ആർത്തവം ഇവർക്കുണ്ടായിരുന്നില്ല .ഇവരുടെ ഗർഭപാത്രമാകട്ടെ പൂർണവളർച്ചയെത്താതുമായിരുന്നു..പത്തുലക്ഷം സ്ത്രീകളിൽ ഒരാൾക്ക് മാത്രമാണ് ഇത്തരം അപൂർവ ജനിതക പ്രശ്നങ്ങൾ ഉണ്ടാകുകയുള്ളൂ. എന്നാൽ അമ്മയാകാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്ന യുവതി മൂന്ന് വർഷം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് തൻറെ ആഗ്രഹം സാധിച്ചത്. ഐ വി എഫ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡോക്ടർമാർ ഇവരെ പരിചരിച്ചത്.ഗർഭിണിയായ അന്നുമുതൽ ഇവർ ഡോക്ടർമാരുടെ പൂർണ പരിചരണത്തിലാണ്.ആർത്തവാവസ്ഥയിലേക്ക് ഗർഭപാത്രത്തെ കൊണ്ട് വരികയായിരുന്നു ആദ്യ വെല്ലുവിളി. അതിനുശേഷം കുട്ടിയെ ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ ഗർഭാപാത്രത്തെ എത്തിക്കുകയായിരുന്നു എന്ന് ഡോക്ടർ പറയുന്നു.ആറുമാസം ഹോർമോണ്‍ ചികിത്സയും അന്ധസ്രാവി ഗ്രന്ഥി ചികിത്സയും നൽകി.തുടർന്ന് ലാബിൽ ഭർത്താവിൻറെ ബീജാണുവും ലഭ്യമായ അണ്ഡവും യോജിപ്പിച്ച് ഗർഭപിണ്ഡം തയ്യാറാക്കി.ഇതിനെ യുവതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയും ചെയ്തു.തുടർന്ന് യുവതി ഗർഭം ധരിക്കുകയും ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയുമായിരുന്നു.രണ്ട് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനെ അപൂർവ വൈദ്യശാസ്ത്ര നേട്ടമായാണ് വിലയിരുത്തുന്നത് അമ്മയും കുഞ്ഞുങ്ങളും ആശുപത്രിയിൽ സുഖംപ്രാപിച്ച് വരികയാണ്.
Leave a Reply