Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:39 am

Menu

Published on February 27, 2015 at 5:45 pm

ജർമ്മനിയിൽ രോഗികളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം

german-nurse-sentenced-to-life-for-murders

ഓള്‍ഡന്‍ബര്‍ഗ്: ജർമ്മനിയിൽ രോഗികളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്സിന് കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. നീല്‍സ് എച്ച് (38) എന്ന പുരുഷ നഴ്‌സിനാണ് ശിക്ഷ ലഭിച്ചത്. രണ്ട് കൊലപാതക കേസുകളുടെയും രണ്ട് വധശ്രമ കേസുകളുടെയും വിചാരണയ്ക്കിടെയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.ജര്‍മനിയിലെ ബ്രമനിലെ ഡെല്‍മണ്‍ഹോസ്റ്റ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ 90 പേര്‍ക്ക് വിഷമരുന്നുകള്‍ കുത്തിവെച്ചെങ്കിലും 30 പേരാണ് മരണത്തിനിരയായത്. ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് അമിത തോതില്‍ കുത്തിവെച്ചായിരുന്നു ഇയാൾ കൊലപാതകം നടത്തിയിരുന്നത്.പോലീസ് ചോദ്യം ചെയ്തപ്പോൾ രോഗികളെ രക്ഷിക്കാന്‍ വേണ്ടിയാണ് മരുന്നുകള്‍ അമിതതോതില്‍ കുത്തിവെച്ചതെന്നാണ് ഇയാൾ പറഞ്ഞത്. ജോലിക്കിടയിലെ പിരിമുറുക്കമാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് ഇടയാക്കിയതെന്നും ഇതിന് മാപ്പ് ചോദിക്കുന്നതായും നീല്‍സ് പറഞ്ഞു. രാജ്യത്തെ കോടതി നയങ്ങൾ പ്രകാരം കുറ്റവാളിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News