Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 11:53 pm

Menu

Published on June 17, 2017 at 5:25 pm

കംഗാരുവും നായയും ഏറ്റുമുട്ടിയാല്‍; ദൃശ്യങ്ങള്‍ കൗതുമാകുന്നു

german-shepherd-and-kangaroo-fight-aus

കംഗാരുവും നായയും തല്ലുകൂടാന്‍ ചാന്‍സുണ്ടോ? ഉണ്ടെന്ന് മാത്രമല്ല തല്ലുകൂടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് കംഗാരുവും ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയും തമ്മിലുള്ള രസകരമായ പോരാട്ടമാണ്.

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത്വേല്‍സിലാണ് രസകരമായ ഈ സംഭംവം നടന്നത്. ഇതുവഴി വാഹനത്തില്‍ വരികയായിരുന്ന ആന്റണി ഹാര്‍ട്ട്‌ലി എന്നയാളാണ് രസകരമായ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

കംഗാരുവും നായയും തമ്മിലുള്ള അടിപിടി ഏകദേശം 20 മിനിട്ടോളം നീണ്ടു നിന്നു. രണ്ടു പേരും വഴക്കില്‍ നിന്നു പിന്മാറാന്‍ തയാറല്ലായിരുന്നു. കംഗാരു നായയെ ചാടി ആക്രമിക്കുന്നതും നായ പിന്നാലേ കുരച്ചുകൊണ്ടു പ്രകോപിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 20 മിനിട്ടോളം തുടര്‍ന്ന പോരാട്ടം ഇതുവഴിയെത്തിയ പൊലീസുകാരന്‍ ഒരു വടിയെടുത്ത് ഇരുവരെയും തുരത്തുന്നതുവരെ തുടര്‍ന്നു.

പരസ്പരം മിനിട്ടുകളോളം പോരാടിയെങ്കിലും ഇരുവര്‍ക്കും പരിക്കൊന്നുമില്ല. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോള്‍ തന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News